24.5 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കു മരുന്ന് വേട്ട;കാറിൽ കടത്തിയ 32.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Uncategorized

എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കു മരുന്ന് വേട്ട;കാറിൽ കടത്തിയ 32.5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ


കൂട്ടുപുഴ:കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ് പി കെ യും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ KL 13 AS 0415 മാരുതി ആൾട്ടോ കാറിൽ കടത്തി കൊണ്ടുവന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി മാട്ടൂൽ സ്വദേശി അഹമ്മദ് അലിയെ അറസ്റ്റ് ചെയ്തു NDPS ആക്റ്റ് പ്രകാരം കേസെടുത്തു. മെത്താഫിറ്റമിൻ കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ജീവനക്കാരനെ ഇടിച്ചു തെറിപ്പിച്ചു പോയ കാറിൽ നിന്ന് 680ഗ്രാം MDMA കണ്ടെടുത്തിരുന്നു ഒരുമാസത്തിനുള്ളിൽ 20 ഓളം മയക്കുമരുന്ന് കേസുകളാണ് എടുത്തത്.അസി: എക്സൈസ് ഇൻസ്‌പെക്ടർമാരായ അഷ്റഫ് മലപ്പട്ടം ഷാജി കെ കെ, പ്രിവൻ്റീവ് ഓഫീസർമാരായ ഷാജി അളോക്ക൯, മജീദ് കെ എ സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.

Related posts

ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി ഈ സർക്കാറിൽ സുരക്ഷിതമല്ല’, നീറ്റ് യുജി കൗൺസിലിംഗ് മാറ്റിയതിൽ കോൺഗ്രസ്

Aswathi Kottiyoor

ഓവർടേക്ക് ചെയ്തത് വൈരാഗ്യത്തിന് കാരണമായി; യുവാവിനെ മർദ്ദിച്ച് ആഭരണങ്ങൾ കവർന്നു; പ്രതികൾ പിടിയിൽ

Aswathi Kottiyoor

ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

Aswathi Kottiyoor
WordPress Image Lightbox