27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മട്ടന്നൂർ സ്വദേശി തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചു
Uncategorized

മട്ടന്നൂർ സ്വദേശി തലശ്ശേരിയിൽ ട്രെയിൻ തട്ടി മരിച്ചു

മട്ടന്നൂർ മേറ്റടി മംഗലത്ത് വയൽ മാമ്പപ്പറമ്പിലെ പരേതയായ കെ.പങ്കജാക്ഷിയുടെ മൂത്ത മകൻ കെ.ശ്രീനിവാസൻ (47) ഇന്നലെ രാത്രി തലശ്ശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വച്ച് ട്രെയിൻ ഇടിച്ച് സാരമായി പരിക്കേറ്റ് രാത്രി വൈകി തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. മലബാർ ട്രെയ്നിന് ശബരിമല വളണ്ടിയർ ഡ്യൂട്ടിക്ക് പോകാൻ റെയിൽവെ സ്‌റ്റേഷനിൽ എത്തിയതായിരുന്നു. പ്ലാറ്റ്ഫോം കഴിഞ്ഞ് മുന്നോട്ട് നടക്കുന്നതിനിടെ തലശ്ശേരിയിൽ സ്റ്റോപ്പ് ഇല്ലാത്ത സൂപ്പർഫാസ്റ്റ് ട്രെയിൻ അതിവേഗം കടന്ന് പോകുന്നതിനിടെ ട്രെയ്നിൻ്റെ അരിക് തട്ടിത്തെറിച്ചാണ് അപകടം. ഭാര്യ: ഷീബ (കുറ്റ്യാടി – കായക്കൊടി ), രണ്ട് മക്കൾ.
സഹോദരങ്ങൾ: ശ്രീകല (മംഗലത്ത് വയൽ), ശ്രീജിത്ത് (ബാബൂട്ടി- പൊറോറ). മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്ത് ഉച്ചയോടെ മംഗലത്ത് വയലിലെ വീട്ടിലെത്തിച്ച് ഉച്ചക്ക് ശേഷം കുറ്റ്യാടി കായക്കൊടിയിലെ വീട്ടിൽ സംസ്കരിക്കും

Related posts

കേരള സർവകലാശാല കലോത്സവത്തിലെ സംഘർഷം; എസ്എഫ്ഐ – കെഎസ്‍യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

വീണ്ടും കാട്ടാനക്കെടുതി; വീടും പുകപ്പുരയും കൃഷികളും നശിപ്പിച്ചു

Aswathi Kottiyoor

സൂറത്തിൽ 3 കുട്ടികളടക്കം ഒരു കുടുംബത്തിലെ 7 പേർ ആത്മഹത്യ ചെയ്ത നിലയിൽ

Aswathi Kottiyoor
WordPress Image Lightbox