27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • വീണ്ടും കാട്ടാനക്കെടുതി; വീടും പുകപ്പുരയും കൃഷികളും നശിപ്പിച്ചു
Uncategorized

വീണ്ടും കാട്ടാനക്കെടുതി; വീടും പുകപ്പുരയും കൃഷികളും നശിപ്പിച്ചു

കോതമംഗലം-കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കൂനൻ മലയിൽ ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടമെത്തി,വീടും, പുകപ്പുരയും, കൃഷികളും നശിപ്പിച്ചു. മാമലക്കണ്ടം, കൂനൻ മല സ്വദേശി കെ.കെ. തോമസിൻ്റെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. വീടിൻ്റെ വരാന്തയിൽ കയറി വാതിലും ജനാലയും തകർക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തുള്ള ജോൺസൻ എന്നയാളുടെ പുകപ്പുരയും ആനകൾ നശിപ്പിച്ചു. കവുങ്ങ് ഉൾപ്പെടെയുള്ള കൃഷികളും ചവിട്ടിമെതിച്ചു.

ആനക്കൂട്ടമെത്തിയപ്പോൾ തോമസും കുടുംബാംഗങ്ങളും ബന്ധുവീട്ടിലായിരുന്നു. ഒരാഴ്ചയായി തുടർച്ചയായി കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് ഭീതി വിതക്കുകയാണെന്ന് വാർഡ് മെമ്പർ സൽമാ പരീത് പറഞ്ഞു.

Related posts

ജ്യൂസ് കുടിക്കാൻ വിളിച്ചിട്ട് വന്നില്ല, കെഎസ്ആർടിസി ബസ് കണ്ടക്ടറെ തല്ലിയ ജ്യൂസ് കട ജീവനക്കാരന് ശിക്ഷ വിധിച്ചു

Aswathi Kottiyoor

‘തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യ’; കുന്നംകുളത്ത് ഗ്യാരണ്ടികള്‍ എണ്ണി പറഞ്ഞ് നരേന്ദ്ര മോദി

Aswathi Kottiyoor

വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു; കൊലപാതകം യൂട്യൂബ് പ്രശസ്തിയുടെ പേരിലെന്ന് കുടുംബം

Aswathi Kottiyoor
WordPress Image Lightbox