23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കണ്ണൂർ മട്ടന്നൂരിലെ കോളേജിൽ,റാഗിംഗ് എന്ന് പരാതി; 6 സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
Uncategorized

കണ്ണൂർ മട്ടന്നൂരിലെ കോളേജിൽ,റാഗിംഗ് എന്ന് പരാതി; 6 സീനിയർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കണ്ണൂർ:മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജിൽ റാഗിംഗ് എന്ന് പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളെ സീനിയർ വിദ്യാർഥികൾ മർദിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. വിദ്യാർത്ഥികളെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ കോളേജ് അധികൃതർ നടപടി സ്വീകരിച്ചു. ആറ് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ആഭ്യന്തര അന്വേഷണത്തിന് സമിതിയെ നിശ്ചയിച്ചു. കൂടുതൽ അന്വേഷണത്തിന് ശേഷം തുടർ നടപടിയെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഒന്നാം വർഷ വിദ്യാർത്ഥികൾ മദ്യപിച്ചെന്നാരോപിച്ചായിരുന്നു മർദിച്ചത്. പരാതി കോളേജ് അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് മർദനം നടന്നത്. ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയിൽ പറയുന്നു

Related posts

തൃശ്ശൂര്‍ പഞ്ചവടി ബീച്ചില്‍ വന്‍ അഗ്‌നിബാധ; കടല്‍ത്തീരത്തെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കാറ്റാടി മരങ്ങള്‍ കത്തിനശിച്ചു

Aswathi Kottiyoor

സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് മറിഞ്ഞു, കോഴിക്കോട് മധ്യവയസ്‌കന് ദാരുണാന്ത്യം

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് പി‍ജി ഡോക്ടർമാര്‍ സമരത്തില്‍;അത്യാഹിതവിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും

Aswathi Kottiyoor
WordPress Image Lightbox