23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • തൃപ്പുണിത്തുറ സ്ഫോടനം; മരണം 2!!അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല, ചികിത്സയിലായിരുന്ന ദിവാകരൻ മരിച്ചു
Uncategorized

തൃപ്പുണിത്തുറ സ്ഫോടനം; മരണം 2!!അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല, ചികിത്സയിലായിരുന്ന ദിവാകരൻ മരിച്ചു

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന ദിവാകരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാൾ രാവിലെ മരിച്ചിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. വൈകുന്നേരം 7 മണിയോടെയാണ് ദിവാകരൻ മരണത്തിന് കീഴടങ്ങിയതെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. എന്നാൽ ഇയാളുടെ മറ്റു വിവരങ്ങൾ ലഭ്യമായിട്ടില്ല. തീവ്ര പരിചരണത്തിൽ പൊള്ളൽ ഐ സി.യുവിൽ ചികിത്സയിലായിരുന്ന ദിവാകരന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

കോൺ​ഗ്രസ് വിട്ട് സി പി എമ്മിലെത്തിയ പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റാകും

Aswathi Kottiyoor

*നഴ്സിംഗ് കോളേജുകളില്‍ പുതിയ തസ്തികകള്‍*

Aswathi Kottiyoor

കുടിവെള്ളം മുട്ടിച്ച് കോട്ടയ്ക്കല്‍ എസ്റ്റേറ്റിൽ കുളം നിർമാണം; സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില

Aswathi Kottiyoor
WordPress Image Lightbox