• Home
  • Uncategorized
  • മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാനുള്ള ശ്രമം തടഞ്ഞ് സ്പീക്കര്‍; മാത്യു കുഴല്‍നാടന്‍റെ മൈക്ക് ഓഫ് ചെയ്തു
Uncategorized

മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാനുള്ള ശ്രമം തടഞ്ഞ് സ്പീക്കര്‍; മാത്യു കുഴല്‍നാടന്‍റെ മൈക്ക് ഓഫ് ചെയ്തു

തിരുവനന്തപുരം: എക്‌സാലോജിക് വിവാദത്തിന് സഭയിൽ വീണ്ടും വിലക്ക്. നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍നാടന്‍റെ ശ്രമം തടഞ്ഞ് സ്പീക്കര്‍. വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള ആരോപണം അനുവദിക്കില്ലെന്ന് സ്പീക്കര്‍ നിലപാട് എടുക്കുകയായിരുന്നു. ആരോപണം ഉന്നയിക്കാന്‍ ഒരുങ്ങിയ മാത്യു കുഴല്‍നാടന്‍റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു.

ചട്ടപ്രകാരമാണ് സഭയിൽ ഇടപെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണത്തിന് അടിസ്ഥാനമായ രേഖ വേണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അത് നൽകുകയും ചെയ്തു. എന്നിട്ടും അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലായില്ലെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. എംഎൽഎ എന്ന നിലയിൽ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദി എന്ന നിലയിലാണ് ആരോപണം ഉന്നയിക്കാൻ നിയമസഭ തെരഞ്ഞെടുത്തത്. നിയമസഭയിൽ ആധികാരികതയോടെ കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പാർട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

സീനിയർ ചേംബർ ഇന്റർനാഷ്ണൽ പേരാവൂർ സിറ്റി ലീജിയൻ, പേരാവൂർ താലൂക്കാശുപത്രി പെയിൻ & പാലിയേറ്റീവ് കെയറിന് വീൽചെയർ നൽകി.

Aswathi Kottiyoor

സഹകരണ ബാങ്കുകൾക്ക് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തൽ: 25000 കോടിയുടെ തട്ടിപ്പ് കേസിൽ അജിത് പവാറിന് ആശ്വാസം

Aswathi Kottiyoor

കാസർഗോഡ് വൻ സ്ഫോടക വസ്തു വേട്ട, 2800 ജെലാറ്റിൻ സ്റ്റിക് പിടിച്ചെടുത്തു, കൈ ഞരമ്പ് മുറിച്ച പ്രതി ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox