24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ചേർപ്പ് സിപിഐയിൽ കൂട്ടരാജി; 14 ൽ 8 ലോക്കൽ കമ്മറ്റി അംഗങ്ങളും രാജി വെച്ചു
Uncategorized

ചേർപ്പ് സിപിഐയിൽ കൂട്ടരാജി; 14 ൽ 8 ലോക്കൽ കമ്മറ്റി അംഗങ്ങളും രാജി വെച്ചു

തൃശൂർ: തൃശൂർ ചേർപ്പിലെ സിപിഐയിൽ പ്രവർത്തകരുടെ കൂട്ട രാജി. 14 ൽ 8 ലോക്കൽ കമ്മിറ്റി അംഗങ്ങളാണ് സിപിഐയിൽ നിന്ന് രാജിവെച്ചത്. സിപിഐ ജില്ലാ അസി. സെക്രട്ടറി ടി ആർ രമേശ്കുമാറിൻ്റെയും മണ്ഡലം സെക്രട്ടറി പി വി അശോകൻ്റെയും മണ്ഡലം കേന്ദ്രീകരിച്ചുള്ള വിഭാഗീയത പ്രവർത്തനങ്ങളിലും ഏകാധിപത്യ പ്രവണതകളിലും മനം മടുത്താണ് രാജി എന്ന് പ്രവർത്തകർ വ്യക്തമാക്കുന്നു.

സിപിഐ ചേർപ്പ് ലോക്കൽ സെക്രട്ടറിയും മണ്ഡലം കമ്മിറ്റി അംഗവുമായ എൻ.ജി അനിൽ നാഥ്, സിപിഐ ലോക്കൽ കമ്മിറ്റി അംഗവും എഐവൈഎഫ് മേഖല പ്രസിഡൻ്റുമായ ഷംനാസ് ഹുസൈൻ തുടങ്ങിയവരുൾപ്പടെയാണ് രാജി വച്ചത്. സി.സി. മുകുന്ദൻ എം എൽ എ യുടെ പി.എ യ്ക്കെതിരായ സംഘടനാ നടപടിയെത്തുടർന്നാണ് ചേർപ്പിലെ പാർട്ടിയിൽ പൊട്ടിത്തെറി ആരംഭിച്ചത്

Related posts

വിഴിഞ്ഞത്ത് നാളെ ‘ഡെയ്‌ല’ എത്തും; മദര്‍ഷിപ്പെത്തുന്നത് തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി

Aswathi Kottiyoor

ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായി, തിരിച്ച് പിടിക്കാന്‍ അതേ രീതിയില്‍ തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

Aswathi Kottiyoor

കേസിൽപ്പെട്ട് സ്റ്റേഷനിൽ പിടിച്ചിട്ട ഇന്നോവ സ്പെയർ കീ ഇട്ട് തുറന്നു, ഓടിച്ച് പുറത്തേക്ക്;പിന്തുടർന്ന് പിടിച്ചു

Aswathi Kottiyoor
WordPress Image Lightbox