37.2 C
Iritty, IN
May 11, 2024
  • Home
  • Uncategorized
  • സുഹൃത്തിന്റെ പിതാവിന് കരള്‍ പകുത്ത് നല്‍കാന്‍ ഗള്‍ഫില്‍ നിന്നെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം പക്ഷാഘാതം; രഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസുകള്‍ കനിയണം
Uncategorized

സുഹൃത്തിന്റെ പിതാവിന് കരള്‍ പകുത്ത് നല്‍കാന്‍ ഗള്‍ഫില്‍ നിന്നെത്തി; ശസ്ത്രക്രിയയ്ക്ക് ശേഷം പക്ഷാഘാതം; രഞ്ജുവിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സുമനസുകള്‍ കനിയണം

സുഹൃത്തിന്റെ പിതാവിന് കരള്‍ പകുത്ത് നല്‍കിയതിന് പിന്നാലെ പക്ഷാഘാതമുണ്ടായ യുവാവ് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നു. ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി രഞ്ജുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സുമനസുകളുടെ കനിവ് കൂടിയേ തീരൂ.ഗള്‍ഫില്‍ നല്ല ജോലിയുണ്ടായിരുന്ന രഞ്ജു കൂട്ടുകാരന്റെ അച്ഛന് വേണ്ടിയാണ് ലീവെടുത്ത് നാട്ടിലെത്തിയത്. കരള്‍ ദാനം ചെയ്യാന്‍ ആശുപത്രിയിലേക്ക് പോയപ്പോള്‍ അറിഞ്ഞില്ല തന്റെ ജീവിതം മാറിമറിയുമെന്ന്. ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ രണ്ടുതവണ പക്ഷാഘാതം ഉണ്ടായി. ചലനശേഷി പൂര്‍ണമായി നഷ്ടമായി. രഞ്ജു കിടക്കയിലായിട്ട് മൂന്ന് വര്‍ഷമായി. ഇപ്പോള്‍ ദിവസവും അയ്യായിരത്തിലേറെ രൂപയുടെ മരുന്നുവേണം. ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. സംസാര ശേഷിയും നഷ്ടമായി.

എറണാകുളം ആസ്റ്ററിലാണ് ഇപ്പോള്‍ ചികിത്സ. മരുന്നിന് മാത്രമായി മാസം മൂന്ന് ലക്ഷത്തോളം ചിലവ് വരും.തിരുവനന്തപുരത്തെ വീട് വിറ്റ് , എറണാകുളം മാമംഗലത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം. നിലവില്‍ രശ്മി വീട്ടിലിരു്‌നന് ചെയ്യുന്ന് ജോലി മാത്രമാണ് ഏക വരുമാനം. രഞ്ജുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണം.

ബാങ്ക് വിവരങ്ങള്‍:

RESMI R

ACC No: 0114073000010978

IFSC: SIBL0000114

Branch: ATTINGAL

Bank: South Indian Bank

Contact Nunber: 9544390122, 9562174154

Related posts

‘ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചു’; കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയ ബിന്ദുവിന്റെ പിതാവ്

Aswathi Kottiyoor

‘സർക്കാർ ചർച്ചയ്ക്ക് തയ്യാർ, ഒരു വിഭാഗം പരിഹാരം ആഗ്രഹിക്കുന്നില്ല’; കർഷകരെ കുറ്റപ്പെടുത്തി കേന്ദ്ര മന്ത്രി

Aswathi Kottiyoor

ചെക്ക് ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox