23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ല; പരാമർശം വിവാദത്തിൽ, മറുപടിയുമായി മോദി, കേസെടുത്തു
Uncategorized

ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ല; പരാമർശം വിവാദത്തിൽ, മറുപടിയുമായി മോദി, കേസെടുത്തു

ദില്ലി: മഹാരാഷ്ട്രയിൽ ഉദ്ദവ് വിഭാഗം ശിവസേനയ്ക്കെതിരെ കടുത്ത വിമ‍ർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ ശിവസേന തന്നെ ജീവനോടെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.

ഗുജറാത്തിൽ നിന്നെത്തിയ ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്നായിരുന്നു ഉദ്ദവ് സേന നേതാവിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പ് റാലികളിൽ മറാത്ത വാദം എക്കാലവും ആളിക്കത്തിക്കുന്ന ശിവസേന ശൈലിയിലായിരുന്നു പ്രസം​ഗം. പ്രസം​ഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചുളള പരാമർശങ്ങളുമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മറുപടിയുമായി മോദി തന്നെ രം​ഗത്തെത്തുകയായിരുന്നു.

Related posts

നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ചു, ഭർത്താവിന് ദാരുണാന്ത്യം, യുവതി ​ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

മാനന്തവാടി – മട്ടന്നൂർ വിമാനത്താവളം റോഡ്; സ്ഥലം വിട്ടു കൊടുക്കുന്നവരുടെ യോഗം ഞായറാഴ്ച കേളകത്ത്

Aswathi Kottiyoor

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു

Aswathi Kottiyoor
WordPress Image Lightbox