27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മാസപ്പടിയിൽ കേന്ദ്ര അന്വേഷണം തുടങ്ങി; CMRLന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന
Uncategorized

മാസപ്പടിയിൽ കേന്ദ്ര അന്വേഷണം തുടങ്ങി; CMRLന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന


മാസപ്പടി കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിൽ പരിശോധന. രാവിലെ 9ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പരിശോധന തുടങ്ങിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന.ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. ജീവനക്കാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ക്രമക്കേട് കണ്ടെത്തിക്കഴിഞ്ഞാൽ അന്വേഷണം ഇഡിയ്ക്കും സിബിഐയ്ക്കും കൈമാറാൻ എസ്എഫ്‌ഐഒയ്ക്ക് കഴിയും.

അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഐഎം പിന്തുണ.

മാസപ്പടി വിവാദത്തിൽപ്പെട്ട കൊച്ചിയിലെ സിഎം ആർ എൽ കമ്പനിയുടെ ഉടമകൾ ഡയറക്ടർമാരായ നോൺ ബാങ്കിങ് ഫിനാൻസ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വർഷം ഈ‍ടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നൽകിയതെന്ന് പരാതി ഉയർന്നിരുന്നു.

Related posts

മട്ടന്നൂരിൽ കെ എസ് ആർ ടി സി ബസ്സ് ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

Aswathi Kottiyoor

ഇൻസ്റ്റഗ്രാംവഴി പരിചയം; 17-കാരിയ പീഡിപ്പിച്ചു, ടാറ്റൂ ആർട്ടിസ്റ്റടക്കം നാലുപേർ പിടിയിൽ

Aswathi Kottiyoor

മാന്നാർ കല കൊലക്കേസ്; അറസ്റ്റിലായ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം, അനിൽ കുമാറിനെ നാട്ടിലെത്തിക്കാന്‍ പൊലീസ്

Aswathi Kottiyoor
WordPress Image Lightbox