27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബസുകൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്; അപകടം മാർത്താണ്ഡം മേൽപ്പാലത്തിൽ
Uncategorized

ബസുകൾ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്; അപകടം മാർത്താണ്ഡം മേൽപ്പാലത്തിൽ

തിരുവനന്തപുരം: മാർത്താണ്ഡം മേൽപ്പാലത്തിൽ കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരിക്ക്. നാഗർകോവിലിൽ നിന്നും തിരുവനന്തപുര ഭാഗത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസ്സും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ് മുന്നിലുള്ള ടോറസ് ലോറിയെ മറികടക്കാൻ ശ്രമിച്ചപ്പോൾ മറുഭാഗത്തുനിന്ന് വരികയായിരുന്നു തമിഴ്നാട് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു ബസ്സിലുമുണ്ടായിരുന്ന പരുക്കേറ്റ 35ഓളം പേരെ പല ആശുപത്രിയിലായി പ്രവേശിപ്പിച്ചു. കുഴിത്തുറെ സർക്കാർ താലൂക്ക് ആശുപത്രിയിൽ 10 പേർ ചികിത്സയിലുണ്ട്. മാർത്താണ്ഡത്ത് സ്വകാര്യ ആശുപത്രിയിൽ 22 പേരെയും പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു വാഹനത്തിലെയും ഡ്രൈവർമാർക്കും ഗുരുതര പരിക്ക് സംഭവിച്ചിട്ടുണ്ട്.

Related posts

പ്രഥമ ജില്ല ഒളിമ്പിക്സ് ഗെയിംസ് ആർച്ചറി മത്സരം നാളെ

Aswathi Kottiyoor

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ചു; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ

Aswathi Kottiyoor

ഡേറ്റിങ് ആപ്പിലൂടെ പരിചയം; ‘അനു’ ക്ഷണിച്ചപ്പോൾ കോലഞ്ചേരിയിലെത്തി: പണം തട്ടി, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox