• Home
  • Uncategorized
  • പ്രഥമ ജില്ല ഒളിമ്പിക്സ് ഗെയിംസ് ആർച്ചറി മത്സരം നാളെ
Uncategorized

പ്രഥമ ജില്ല ഒളിമ്പിക്സ് ഗെയിംസ് ആർച്ചറി മത്സരം നാളെ

പേരാവൂർ: കണ്ണൂർ ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രഥമ ജില്ലാ ഒളിമ്പിക്‌സ് ഗെയിംസ് ആർച്ചറി മത്സരം ബുധനാഴ്ച പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും.24 ഇനങ്ങളിലായി മൂവായിരത്തിലധികം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.

രാവിലെ 9.30ന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ.ജഗന്നാഥൻ മുഖ്യാതിഥിയാവും.വൈകിട്ട് മൂന്നിന് സമാപന സമ്മേളനത്തിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്യും.

ആർച്ചറി അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളായ പ്രദീപൻ പുത്തലത്ത്, ഒ.മാത്യു, രാജേഷ് ഉഴുന്നൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

ചികിത്സക്കെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് തടവും പിഴയും

Aswathi Kottiyoor

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാത്രികാല പൊലീസ് സുരക്ഷ കൂട്ടണമെന്ന് ആശുപത്രി സൂപ്രണ്ട്

Aswathi Kottiyoor

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി കുളത്തിൽ മുങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox