27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ‘2 വർഷത്തെ പ്രണയം തകർന്നു, പലതവണ പൊലീസ് സ്റ്റേഷൻ കയറി’; ഇൻസ്റ്റഗ്രാമിൽ ലൈവ്, പിന്നാലെ ജീവനൊടുക്കി യുവാവ്
Uncategorized

‘2 വർഷത്തെ പ്രണയം തകർന്നു, പലതവണ പൊലീസ് സ്റ്റേഷൻ കയറി’; ഇൻസ്റ്റഗ്രാമിൽ ലൈവ്, പിന്നാലെ ജീവനൊടുക്കി യുവാവ്


മലപ്പുറം: സമൂഹമാധ്യമത്തിൽ ലൈവ് ചെയ്ത് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ യുവാവ് തുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂർ അയ്യാർപൊയിൽ തൈക്കാടൻ അബ്ദുവിന്റെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് ജാസിദിനെ (23) ആണ് ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നതിന് പിന്നാലെ വീട്ടിൽ തൂങ്ങിമരിച്ചത്. പ്രണയബന്ധം തകർന്നതുമായി ബന്ധപ്പെട്ട പ്രശനങ്ങളാണ് യുവാവ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.

28ന് പുലർച്ചെ 1.13ന് ആണ് ഇൻസ്റ്റമ്രാമിൽ ജാസിദ് ലൈവ് പോസ്റ്റ് ചെയ്യുന്നത്. രണ്ട് വർഷമായി ഒരു പെൺകുട്ടിയുമായി പ്രണയ ബന്ധത്തിലായിരുന്നെന്ന് യുവാവ് ലൈവിൽ പറയുന്നു. പിന്നീട് ഈ ഇൻസ്റ്റഗ്രാമിൽ ലൈവ് ചെയ്ത് താൻ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് പറഞ്ഞു. ഗൾഫിലുള്ള സുഹൃത്തുക്കൾ വീഡിയോ കണ്ട് നാട്ടിലെ കൂട്ടുകാരെ വിവരം അറിയിച്ച് എത്തിയപ്പോഴേക്കും ബന്ധം തകർന്നു. ഈ പ്രണയവുമായി ബന്ധപ്പെട്ട പരാതിയിൽ നിലമ്പൂർ പൊലീസ് പലതവണ സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി ബുദ്ധിമുട്ടിച്ചതായും തന്റെ ഭാഗം കേൾക്കാൻ പൊലീസ് തയാറായില്ലെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

Related posts

അധ്യാപക ഒഴിവ്.

Aswathi Kottiyoor

സാമ്പത്തിക പ്രശ്നങ്ങളെന്ന് മെസേജ്; ചന്ദ്ര​ഗിരിപാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

Aswathi Kottiyoor

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം; കടല്‍ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox