• Home
  • Uncategorized
  • മോട്ടോറിന്റെ വൈദ്യുതി ബന്ധം ശരിയാക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു
Uncategorized

മോട്ടോറിന്റെ വൈദ്യുതി ബന്ധം ശരിയാക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു

വയനാട്ടില്‍ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു. പുല്‍പ്പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം സ്വദേശി പുത്തന്‍പുരയില്‍ ശിവദാസന്‍ (62), ഭാര്യ സരസമ്മ എന്നിവരാണ് മരിച്ചത്. കുടിവെള്ളത്തിനായുള്ള മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുമ്പോള്‍ ആയിരുന്നു അപകടം.ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടിലേക്ക് കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുകയായിരുന്നു ശിവദാസന്‍. ഇതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും പുല്‍പ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സരസമ്മ മരിച്ചു. ശിവദാസനെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മകന്‍: ആഘേഷ്, മരുമകള്‍: രാജി

Related posts

കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ എഎപി എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ്; 31 ന് ദില്ലിയിൽ ഇന്ത്യ സഖ്യത്തിന്റെ റാലി

Aswathi Kottiyoor

മുടി ചവിട്ടിപ്പിടിച്ച് മര്‍ദ്ദിച്ചു, വസ്ത്രം കീറി; കളക്ടറേറ്റ് മാര്‍ച്ചിനിടയിലെ പൊലീസ് നടപടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാക്കള്‍

Aswathi Kottiyoor

*H3N2 വ്യാപനം; പൂനെയിൽ ആദ്യമരണം, ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 9 ആയി.*

Aswathi Kottiyoor
WordPress Image Lightbox