24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സൈനിക വിമാനം തകർന്നുവീണ് റഷ്യയിൽ വൻ ദുരന്തം, 65 പേ‍ർ കൊല്ലപ്പെട്ടു; ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികർ
Uncategorized

സൈനിക വിമാനം തകർന്നുവീണ് റഷ്യയിൽ വൻ ദുരന്തം, 65 പേ‍ർ കൊല്ലപ്പെട്ടു; ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികർ

മോസ്കോ: റഷ്യൻ സൈനിക വിമാനം തകർന്ന് വീണ് 65 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും റഷ്യൻ തടവുകാരായ യുക്രൈൻ സൈനികരാണെന്നാണ് വിവരം. റഷ്യയുടെ ഐ എൽ 76 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യ – യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ‍് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായതെന്നാണ് വിവരം. തടവുകാരെ മാറ്റി പാർപ്പിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടയത്. വിമാനത്തിലെ 6 ക്രൂ മെമ്പർമാരും 3 റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിനകത്തുണ്ടായിരുന്നതായി റഷ്യൻ ഡിഫൻസ് മിനിസ്ട്രി അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related posts

കെ. റൺ; കേരളത്തിന്റെ കരുത്തും സൗന്ദര്യവും ലോകമൊട്ടാകെ എത്തിക്കാൻ മൊബൈൽ ഗെയിം

Aswathi Kottiyoor

മലയാളി നഴ്സിനെയും 2 കുട്ടികളെയും കൊന്ന കേസ്: ഭർത്താവ് സാജു കുറ്റം സമ്മതിച്ചു

Aswathi Kottiyoor

വേനല്‍ കടുക്കുന്നു,അണക്കെട്ടുകളിലെ ജലനിരപ്പും കുറയുന്നു; സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox