• Home
  • Uncategorized
  • തോട്ടപ്പള്ളി കരിമണൽ നീക്കം; അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം, ഖനനമല്ല, മണ്ണ് നീക്കം മാത്രമെന്ന് കേരളം
Uncategorized

തോട്ടപ്പള്ളി കരിമണൽ നീക്കം; അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം, ഖനനമല്ല, മണ്ണ് നീക്കം മാത്രമെന്ന് കേരളം

ദില്ലി: ആലപ്പുഴയിലെ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കെഎംഎംഎലിന് ഇതിനായി അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഖനനം അല്ല പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടക്കുന്നതെന്ന് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പിൽ വേയിൽ തടസമില്ലാതെ വെള്ളം ഒഴുകാനുള്ള മണ്ണ് നീക്കം മാത്രമെന്നും കേരളം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മണ്ണ് നീക്കത്തിന്‍റെ മറവിൽ ഖനനം നടക്കുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. ഇത് തടയണമെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ ഹർജി എത്തിയത്. ഹർജിയിൽ സംസ്ഥാന കേന്ദ്രസർക്കാരുകൾക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാർ, സീതീലാൽ എന്നിവരാണ് ഹർജി നൽകിയത്. അഭിഭാഷകൻ ജെയിംസ് പി തോമസാണ് ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.

Related posts

2013ല്‍ നാടിനെ ഞെട്ടിച്ച കേസില്‍ വിധി: യുവാവിന്റെ തല ബോംബ് വച്ച് തകര്‍ത്ത എഡ്വിന് ഇരട്ട ജീവപര്യന്തം

Aswathi Kottiyoor

അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു, ആത്മഹത്യയിലേക്ക് തള്ളിവിട്ടു; മകന് ജീവപര്യന്തം ശിക്ഷ

Aswathi Kottiyoor

ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി വെട്ടിച്ചുരുക്കി; തീരുമാനത്തിന് പിന്നിൽ സ്ഥലപരിമിതിയും സാമ്പത്തിക പ്രതിസന്ധിയും

WordPress Image Lightbox