25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭരണഘടനയുടെ ആമുഖം അനാഛാദനംചെയ്തു
Uncategorized

കേളകം സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭരണഘടനയുടെ ആമുഖം അനാഛാദനംചെയ്തു

കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രിയാമ്പിൾ പ്രെഡ് എന്ന പ്രോഗ്രാമിന്റെ ഭാഗമായി സ്കൂൾ ചുമരിൽ കുട്ടികൾ എഴുതി തയ്യാറാക്കി ഡിസൈൻ ചെയ്ത ഭരണഘടനയുടെ ആമുഖം ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത അനാച്ഛാദനം ചെയ്തു. പി ടി എ പ്രസിഡണ്ട് എം.പി.സജീവൻ അദ്ധ്യക്ഷനായിരുന്നു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ എൻ.ഐ ഗീവർഗീസ്, പി ടി എ വൈസ് പ്രസിഡണ്ട് വി.കെ സജീവൻ, സ്റ്റാഫ് സെക്രട്ടറി ലീപ കെ, എൻ.എസ് എസ് വൊളണ്ടിയർമാരായ എയ്ഞ്ചൽ കുര്യാക്കോസ്, പി.ആർ സാന്ദ്ര, അലീന തോമസ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ എൻ.എസ്.എസ് വൊളണ്ടിയർമാരായ ശിൽപ പ്രശാന്ത്, നന്ദന ബിജു, എയിഞ്ചൽഅന്ന ജോർജ്, ശ്രേയാ വി.എസ്, പി.ആർ സാന്ദ്ര, സ്നേഹാ കുര്യാക്കോസ് തുടങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ ഫലമായാണ് സ്കൂൾ ചുവരിൽ മനോഹരമായ ഭരണഘടനാ ആമുഖം നിറഭംഗികളോടെ തയ്യാറാക്കിയത്

Related posts

വൻകിട പദ്ധതികൾ നീണ്ടുപോകുന്നു: സംസ്ഥാന സർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ വേനല്‍ മഴ തുടരാന്‍ സാധ്യത

Aswathi Kottiyoor

മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തി കൈമാറി

Aswathi Kottiyoor
WordPress Image Lightbox