25.6 C
Iritty, IN
December 3, 2023
  • Home
  • Uncategorized
  • മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തി കൈമാറി
Uncategorized

മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തി കൈമാറി

ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങിയ എൺപത്തേഴുകാരി മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. വിവാദം ഹൈക്കോടതിയിൽ എത്തിനിൽക്കെയാണ് മറിയക്കുട്ടിക്ക് ഒരു മാസത്തെ പെൻഷൻ തുക ലഭ്യമാക്കിയത്.അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് പാർട്ടിയുടെ മുഖപത്രം ഒടുവിൽ മാപ്പു പറയുകയും ചെയ്തു.പൊതുജനങ്ങൾക്കായിട്ടാണ് ഇറങ്ങിയത്. എല്ലാവർക്കും പെൻഷൻ കിട്ടണം.ഈ കളിയൊന്നും എന്റെ അടുത്തു നടക്കുകേല. ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചി മേടിക്കണം, രണ്ടു കിലോ അരി മേടിക്കണം, അത് ഇത്രനാളും മുടങ്ങിക്കിടക്കുകയായിരുന്നു. ചായ കുടിച്ച കാശു കൊടുക്കണമെന്നും മറിയക്കുട്ടി പറയുന്നു.

Related posts

മണിപ്പുര്‍ കലാപം: പണമൊഴുക്ക് എവിടെ നിന്ന്? അന്വേഷണത്തിന് കേന്ദ്രസർക്കാർ

Aswathi Kottiyoor

അമ്പായത്തോട് യു.പി.സ്ക്കൂളിന് റണ്ണറപ്പ് കിരീടം*

Aswathi Kottiyoor

ബസ് ചാർജ് കുറഞ്ഞതിന് ആറാം ക്ലാസുകാരിയെ കണ്ടക്ടർ ഇറക്കി വിട്ടു

Aswathi Kottiyoor
WordPress Image Lightbox