• Home
  • Uncategorized
  • സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു ‌
Uncategorized

സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു ‌


സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ.ജെ.ജോയ് ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 1975 ൽ ‘ലൗ ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃ​ഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.

Related posts

ചലച്ചിത്ര വികസന കോർപറേഷന്‍ ഡയറക്ടർ ബോർഡിൽനിന്ന് പാർവതി തിരുവോത്തിനെ നീക്കി

Aswathi Kottiyoor

മുട്ടിൽ മരംമുറിക്കേസിൽ റവന്യൂ നടപടികൾ നിലച്ചു, പ്രതികളിൽ നിന്ന് പിഴയീടാക്കുന്നത് വൈകുന്നു

Aswathi Kottiyoor

ആശ്വാസം, ശമ്പളം കിട്ടും: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക്‌ വേതനം നൽകാൻ 16.31 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox