24.6 C
Iritty, IN
June 3, 2024
  • Home
  • Uncategorized
  • സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന
Uncategorized

സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുത്തു. സിനഡ് തീരുമാനം വത്തിക്കാനെ അറിയിച്ചു. വത്തിക്കാൻ അംഗീകരിച്ച ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.എറണാകുളം കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിൽ നടന്ന വോട്ടെടുപ്പ് കാനോനിക നിയമങ്ങള്‍ പാലിച്ച് രഹസ്യബാലറ്റ് വഴിയായിരുന്നു. സിറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ നാലാം മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പാണിത്. പന്ത്രണ്ട് വര്‍ഷത്തെ ഭരണത്തിന് ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി രാജിവെച്ചതോടെയാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ് തെരഞ്ഞെടുപ്പ് 55 ബിഷപ്പുമാർ പങ്കെടുത്ത സിനഡിൽ 53 പേർക്കാണ് വോട്ടവകാശം. ഇവർ മുഴുവൻ പേരും സ്ഥാനാർത്ഥികളാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷമെത്തുമ്പോഴാണ് സിനഡ് തെരഞ്ഞെടുപ്പ് പൂർത്തിയാകുക

Related posts

തെരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കി മുതിർന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി

Aswathi Kottiyoor

വോട്ടിങ് മെഷീനിൽ ചാര്‍ജ് കുറവ്? വോട്ട് ചെയ്യാനായില്ല; ബൃന്ദ കാരാട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

Aswathi Kottiyoor

ചെട്ട്യാംപറമ്പ് ക്ഷീര സംഘം സി.പി.ഐ.എം ന് എതിരില്ല:

Aswathi Kottiyoor
WordPress Image Lightbox