• Home
  • Uncategorized
  • 33-ാം നിലയിൽ നിന്ന് വീണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ കാൽ തെറ്റി വീണതെന്ന് നിഗമനം
Uncategorized

33-ാം നിലയിൽ നിന്ന് വീണ് സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ കാൽ തെറ്റി വീണതെന്ന് നിഗമനം

ബംഗളൂരു: 33-ാം നിലയില്‍ നിന്ന് വീണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ മരിച്ചു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായ ഉത്തര്‍പ്രദേശ് സ്വദേശി 27കാരന്‍ ദീപാംശു ധര്‍മ്മ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെ കെആര്‍ പുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന പാര്‍ട്ടിയില്‍ ദീപാംശു അമിതമായി മദ്യപിച്ചിരുന്നു. പാര്‍ട്ടിക്ക് ശേഷം സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മടങ്ങിയെത്തിയ ദീപാംശു, ബാല്‍ക്കണിയില്‍ നിന്ന് ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവസമയത്ത് ദീപാംശുവിന്റെ സുഹൃത്തുക്കള്‍ ഉറക്കത്തിലായിരുന്നു. രാവിലെ മൃതദേഹം കണ്ടെത്തിയ ഫ്‌ളാറ്റിലെ താമസക്കാര്‍ വിവരം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചു. അങ്ങനെയാണ് മരണം സുഹൃത്തുക്കള്‍ അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയെന്നും കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു.

Related posts

കോൺ​ഗ്രസിന് ആശ്വസിക്കാം; തിരഞ്ഞെടുപ്പ് കഴിയാതെ 3500 കോടി ഈടാക്കാൻ നടപടികളുണ്ടാവില്ല

Aswathi Kottiyoor

ബ്രിട്ടിഷുകാരോട് മാപ്പു പറഞ്ഞവര്‍ ദേശസ്നേഹം പഠിപ്പിക്കേണ്ട’: രാഹുല്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ്

Aswathi Kottiyoor

വയനാട്ടില്‍ നരഭോജി കടുവയ്ക്കായി വ്യാപക തെരച്ചില്‍; വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

Aswathi Kottiyoor
WordPress Image Lightbox