22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കൊച്ചിയിലെ പുതുവർഷാഘോഷം; വെളി മൈതാനത്ത് നിർമിച്ച പപ്പാഞ്ഞിയെ പൊളിച്ചുമാറ്റണം, വിലക്കേർപ്പെടുത്തി ആര്‍ഡിഒ
Uncategorized

കൊച്ചിയിലെ പുതുവർഷാഘോഷം; വെളി മൈതാനത്ത് നിർമിച്ച പപ്പാഞ്ഞിയെ പൊളിച്ചുമാറ്റണം, വിലക്കേർപ്പെടുത്തി ആര്‍ഡിഒ

കൊച്ചി:ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിന്‍റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക്. ഫോർട്ടുകൊച്ചി ആർ‍ ഡി ഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും വെളി മൈതാനത്തെ പാപ്പാഞ്ഞിയെ പൊളിച്ചുമാറ്റണമെന്നുമാണ് നിർദേശം. സുരക്ഷയൊരുക്കാനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നത് വിലക്കിയത്.

ഇതിനിടെ, കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നടത്തുന്ന നാടകത്തിന്‍റെ പേരിൽ നിന്ന് ഗവർണർ എന്നത് മാറ്റണമെന്ന് ഉത്തരവും പുറത്തുവന്നു. ഗവർണറും തൊപ്പിയും എന്ന നാടകമാണ് പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായുളള കൊച്ചിൻ കാ‍ർണിവലിൽ ഉൾപ്പെടുത്തിയിരുന്നത്. ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണ് നാടകത്തിന്‍റെ പേരെന്ന പരാതിയിലാണ് ഫോർട്ടുകൊച്ചി ആർ ഡി ഒയുടെ നടപടി. പേര് മാറ്റി നാടകം അവതരിപ്പിക്കാമെന്നാണ് നിർദേശം. ബിജെപി നല്‍കിയ പരാതിയിലാണ് നടപടി. അതേ സമയം, നാടകത്തില്‍ രാഷ്ട്രീയമില്ലെന്ന് കൊച്ചി നാടക് മേഖല സമിതി അറിയിച്ചു. ഇന്ന് നാടകം അവതരിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

Related posts

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടം; സ്വമേധയാ ഹര്‍ജി സ്വീകരിച്ച് ഹൈക്കോടതി

Aswathi Kottiyoor

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച കേസ്; പൊലീസ് അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor

കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാൻ തീരുമാനം: കോഴക്കേസിൽ കുറ്റാരോപിതര്‍ക്ക് മുൻകൂര്‍ ജാമ്യം

Aswathi Kottiyoor
WordPress Image Lightbox