23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച കേസ്; പൊലീസ് അന്വേഷണം ആരംഭിച്ചു
Uncategorized

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഫ്ലാറ്റിൽ മരിച്ച കേസ്; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തി വച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം.പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാകും.

അഭിരാമിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്ന് വ്യക്തമല്ല. 6 മാസം മുൻപായിരുന്നു അഭിരാമിയുടെ വിവാഹം കഴിഞ്ഞത്. കുടുംബ പ്രശ്നങ്ങളോ മറ്റ് എന്തെങ്കിലുമാണോ ആത്മഹത്യക്ക് കാരണം എന്നും പരിശോധിക്കും. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ​ദിവസം വൈകിട്ട് ആയിരുന്നു മെഡിക്കൽ കോളേജിന് സമീപമുള്ള ഫ്ലാറ്റിൽ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളനാട് സ്വദേശിയായ അഭിരാമി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സീനിയർ റെസിഡന്റ് ഡോക്ടർ ആയി പ്രവർത്തിക്കുകയാണ്.

Related posts

വ്യാജരേഖകൾ നൽകി ബിസിനസ് വായ്പ ; സിപിഎം നിയന്ത്രണത്തിലുള്ള ഇരിവേരി സഹകരണ ബാങ്കിൽ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്

Aswathi Kottiyoor

സന്നിധാനത്ത് ശിവമണി മുഴക്കം; പിറന്നാൾ ദിനത്തിൽ ശബരിമല ദർശനം നടത്തി ശിവമണി

Aswathi Kottiyoor

റാ​ഗിം​​ങിന് പരാതി നൽകി; വൈരാ​ഗ്യം മൂലം വീണ്ടും ആക്രമണം, കൊടുവള്ളി സ്കൂളിൽ 4 വിദ്യാർഥികൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox