23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം; മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു
Uncategorized

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം; മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു

തൃശ്ശൂർ പൂരം നടത്തിപ്പിലെ പ്രതിസന്ധിയിൽ പരിഹാരം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മുൻവർഷത്തെ വാടക സംബന്ധിച്ച് ധാരണ തുടരാൻ തീരുമാനിച്ചു. യോഗത്തിൽ നിർദ്ദേശം 4 ന് ഇതു സംബന്ധിച്ച കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയെ അറിയിക്കും. അനുകൂല തീരുമാനത്തിൽ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ നന്ദി പ്രകടിപ്പിച്ചു.മുൻ വർഷത്തെ വാടകയിൽ എട്ടു ശതമാനം വർദ്ധനവോടുകൂടി 42 ലക്ഷം രൂപ പൂരം എക്‌സിബിഷന്റെ തറവാടകയിനത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിന് നൽകാനാണ് ധാരണ. പൂരം നടത്തിപ്പ് തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിന് മുൻവർഷത്തെ ധാരണ തുടരാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിക്കുകയായിരുന്നു. മറ്റ് കാര്യങ്ങൾ പൂരത്തിനുശേഷം ചർച്ചചെയ്ത് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശം പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ തീരുമാനം സ്വാഗതം ചെയ്തു.

ഭൂമി സൗജന്യമായി വിട്ടു നൽകണമെന്നാണ് ആദ്യം പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ ആവശ്യപ്പെട്ടതെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി. പഴയ ധാരണ പ്രകാരം എട്ടു ശതമാനം വർദ്ധനവോടുകൂടി വാടക നൽകാമെന്ന് യോഗത്തെ അറിയിച്ചു.

Related posts

പന്തീരാങ്കാവ് ​​ഗാർഹിക പീഡനക്കേസ്;’പെൺകുട്ടി മൊഴി മാറ്റിയത് വിശദമായി അന്വേഷിക്കണം’: വനിത കമ്മീഷൻ

Aswathi Kottiyoor

കാക്കനാട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾ ചികിത്സയില്‍

Aswathi Kottiyoor

കനിവ് 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പും

Aswathi Kottiyoor
WordPress Image Lightbox