• Home
  • Uncategorized
  • മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഇന്ന്
Uncategorized

മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഇന്ന്

പേരാവൂർ : പ്രമുഖ കാരുണ്യ പ്രവർത്തകൻ ബ്ലാത്തൂർ അബൂബക്കർ ഹാജി നിർമ്മിച്ചു നൽകിയ മുരിങ്ങോടി കരിയിൽ ഫാത്തിമ മസ്ജിദ് ഉദ്ഘാടനം ഡിസംബർ 28 വ്യാഴാഴ്ച അസർ നിസ്കാരത്തിന് നേതൃത്വം നൽകിക്കൊണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. മുരിങ്ങോടി മഹല്ലിലെ കരിയിൽ പ്രദേശ നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്ന നിമിഷത്തിൽ വിശിഷ്ടാതിഥിയായി പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും സാമൂഹ്യപ്രവർത്തകനുമായ ബ്ലാത്തൂർ അബൂബക്കർ ഹാജി മുഖ്യാതിഥിയായി പങ്കെടുക്കും. അബ്ദുറഹ്മാൻ കല്ലായി, അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ , എം കെ നൗഷാദ്, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ, അബ്ദുസമദ് പൂക്കോട്ടൂർ , മുസ്തഫ ഹുദവി ആക്കോട്, യഹ് യ ബാഖവി പുഴക്കര , മുസമ്മിൽ ഇർഫാനി ,മൂസ മൗലവി പേരാവൂർ തുടങ്ങിയ പ്രമുഖർ സംസാരിക്കും

Related posts

ബൈക്കും മാരുതി മിനി ട്രക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor

*ലോണ്‍/സബ്‌സിഡി മേള*

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസിൽ ലൈബ്രറി ശാക്തീകരണ യജ്ഞം

Aswathi Kottiyoor
WordPress Image Lightbox