• Home
  • Uncategorized
  • തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്
Uncategorized

തിരുവല്ലത്ത് യുവതിയുടെ ആത്മഹത്യ; ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്

തിരുവല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താൻ പൊലീസ്. ഭർതൃമാതാവ് അടക്കമുള്ള ബന്ധുകൾക്ക് എതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്ന കാര്യം പൊലീസ് പരിശോധിക്കും. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഷഹ്നയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴിമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനും, മറ്റ് ചിലരുടെ കൂടി മൊഴി രേഖപ്പെടുത്താനുമാണ് പൊലീസ് തീരുമാനം. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് ചൂണ്ടിക്കാട്ടി ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണരുടെ ഓഫീസിന് മുന്നിൽ പെൺകുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ നൽകിയ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആരോപണത്തിന്മേൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചത്.

Related posts

ജെസ്നയുടെ പിതാവ് തെളിവ് ഹാജരാക്കിയിൽ തുടരന്വേഷണമാകാം, സിബിഐ കോടതിയിൽ

Aswathi Kottiyoor

വിമാനപകടങ്ങൾ നേരിടാൻ തീരസംരക്ഷണ സേന; പരിശീലനം 3 സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക്

Aswathi Kottiyoor

മലപ്പുറത്ത് മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ,ക്വട്ടേഷൻ നൽകിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി.

Aswathi Kottiyoor
WordPress Image Lightbox