24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • മണത്തണ പുതിയകുളവും അനുബന്ധ സ്ഥലവും; വിശദീകരണവുമായി ചെറിയത്ത് ട്രസ്റ്റ്
Uncategorized

മണത്തണ പുതിയകുളവും അനുബന്ധ സ്ഥലവും; വിശദീകരണവുമായി ചെറിയത്ത് ട്രസ്റ്റ്

പേരാവൂർ: മണത്തണ പുതിയകുളവും അനുബന്ധ സ്ഥലവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന കള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് കാഞ്ഞിമഠം ചെറിയത്ത് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.മണത്തണക്കുളം, കുളക്കരയിലെ ഗണപതി കോവിൽ, അനുബന്ധ സ്ഥലം എന്നിവയുടെ യഥാർഥ അവകാശികൾ തങ്ങളാണെന്നും മറിച്ചുള്ള പ്രചരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും ട്രസ്റ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.

1928 മുതൽ കൈവശം വെച്ചുവരുന്ന പ്രസ്തുത സ്ഥലത്തിന്റെ ആധാരവും മണത്തണ വില്ലേജിൽ നികുതിയൊടുക്കുന്ന രസീതുകളും കൈവശ രേഖകളും തങ്ങളുടെ പക്കലുണ്ട്, എന്നിട്ടും ഭൂമി കയ്യേറ്റക്കാരായി ചിലർ ഞങ്ങളെ ചിത്രീകരിക്കുകയാണ്.

കുളം പൊതുജലാശയമായതിനാൽ അവകാശവാദം ഉന്നയിക്കുന്നില്ല.എന്നാൽ അനുബന്ധ സ്ഥലവും ഗണപതി കോവിലും തങ്ങൾക്ക് അവകാശപ്പെട്ടതാണ്. പ്രസ്‌തുത സ്ഥലത്തെ ഷെഡ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനെതിരെ ചിലർ വ്യാജ പ്രചരണം നടത്തുകയാണ്.

തങ്ങളുടെ കൈവശഭൂമി പൊതുസ്ഥലമാണെന്ന പ്രചരണം നടത്തി പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കാനും ബോധപൂർവം ചിലർ ശ്രമിക്കുന്നുണ്ട്. സ്ഥലവുമായി ബന്ധപ്പെട്ട മുഴുവൻ ആധികാരിക രേഖകളും ബന്ധപ്പെട്ട അധികൃതർക്ക് നല്കിയിട്ടുണ്ട്. അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ ട്രസ്റ്റ് നിയമനടപടി സ്വീകരിക്കും.
പത്രസമ്മേളനത്തിൽ കാഞ്ഞിമഠം ചെറിയത്ത് ട്രസ്റ്റ് ഭാരവാഹികളായ സി.പദ്മനാഭൻ, സി.ഉണ്ണികൃഷ്ണൻ, സി.വേണു, സി.അജിത്ത്കുമാർ എന്നിവർ സംബന്ധിച്ചു.

Related posts

‘എങ്ങനെ പെട്ടെന്ന് കൊല്ലാം’; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞ് ഇന്ത്യൻ യുവാവ്, ലണ്ടനിൽ 16 വർ‍ഷം തടവുശിക്ഷ

Aswathi Kottiyoor

പെരുമ്പാവൂരിൽ ബാൻഡ് മേളത്തിനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

മഴ: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്അവധി

Aswathi Kottiyoor
WordPress Image Lightbox