27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാള്‍ മുതല്‍ ആരംഭിക്കും
Uncategorized

ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് അനുവദിച്ചു; സർവീസ് മറ്റന്നാള്‍ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് സ്പെഷ്യല്‍ വന്ദേഭാരത് ട്രെയിന്‍ അനുവദിച്ചു. ചെന്നൈ – കോട്ടയം റൂട്ടിൽ വന്ദേഭാരത് അനുവദിച്ചിരിക്കുന്നത്. 15ആം തീയതി മുതൽ വന്ദേ ഭാരത് ട്രെയിന്‍ സർവീസ് ആരംഭിക്കും. 25 വരെയാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് പ്രഖ്യാപിച്ചത്. 15, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 5.15 ന് ചെന്നെയില്‍ എത്തും. ശബരിമലയിലേക്കുള്ള തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ സർവീസ് അനുവദിച്ചിരിക്കുന്നത്. നാളെ രാവിലെ എട്ട് മുതല്‍ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കും

Related posts

എംഎൽഎ സച്ചിൻദേവും മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു

Aswathi Kottiyoor

അധ്യാപിക ദീപികയുടെ കൊലക്ക് പിന്നിൽ പ്രണയപ്പക; കാമുകൻ അറസ്റ്റിൽ

Aswathi Kottiyoor

ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസിൽ കന്യാകുമാരി സ്വദേശി കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

Aswathi Kottiyoor
WordPress Image Lightbox