• Home
  • Uncategorized
  • കോഴിക്കോട് തൂത്തുവാരി യുഡിഎഫ്; സിപിഎം 110 വോട്ടിന് ജയിച്ചിടത്ത് യുഡിഎഫ് ഭൂരിപക്ഷം 311, നാലിടത്തും ജയം
Uncategorized

കോഴിക്കോട് തൂത്തുവാരി യുഡിഎഫ്; സിപിഎം 110 വോട്ടിന് ജയിച്ചിടത്ത് യുഡിഎഫ് ഭൂരിപക്ഷം 311, നാലിടത്തും ജയം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സമ്പൂർണ്ണ വിജയം. ഒരു സീറ്റ് എൽ.ഡി.എഫിൽ നിന്നും പിടിച്ചെടുത്ത യു.ഡി.എഫ്. മറ്റ് മൂന്ന് സീറ്റുകളിലും വിജയിച്ചു.
വില്യാപ്പള്ളി പഞ്ചായത്തിലെ 16-ാം വാർഡ് ചല്ലിവയൽ എൽ.ഡി.എഫിൽ നിന്നും യു.ഡി എഫ് പിടിച്ചെടുത്തത്.
കഴിഞ്ഞ തവണ 110 വോട്ടിന് സിപിഎം ജയിച്ച വാർഡ് 311വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺഗ്രസ്‌ സ്ഥാനാർഥി എൻ.ബി. പ്രകാശൻ ജയിച്ചു.വാണിമേൽ പഞ്ചായത്തിലെ പതിനാലാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിച്ചു. കോൺഗ്രസിലെ അനസ് നങ്ങാണ്ടി 444 വോട്ടിന്റ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കഴിഞ്ഞ തവണ ലീഗ് വിമതനായിരുന്നു ഇവിടെ ജയിച്ചത്. മടവൂർ ഗ്രാമപഞ്ചായത്തിലെ പുല്ലാളൂർ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി. മുസ്ലീം ലീഗിലെ സിറാജ് ചെറുവലത്താണ് 234 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അബ്ബാസ്. ഒ.കെ. 376 വോട്ടും ബി.ജെ.പി. സ്ഥാനാർത്ഥി വാസുദേവൻ അടിരിപ്പാട് 34 വോട്ടും നേടി.

മാവൂർ ഗ്രാമപഞ്ചായത്തിലെ പാറമ്മൽ വാർഡ്‌ ഉപതെരഞ്ഞെടുപ്പിലും യു.ഡി.എഫ് സീറ്റ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി റസാഖ് വളപ്പിൽ 271 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 302 വോട്ട് നേടിയ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥി പി.എം. മുനീറാണ് രണ്ടാമത്. 215 വോട്ടുമായി എൽ.ഡി.എഫാണ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 580 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ച വാർഡാണിത്

Related posts

സ്‌കൂട്ടര്‍ യാത്രികന്‍ കനോലി കനാലില്‍ വീണ് മരിച്ച സംഭവം; പൊലീസിൻ്റെ പങ്ക് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചു; മൂന്നുപേർ പിടിയിൽ

Aswathi Kottiyoor

അധ്യാപകനെ സ്‌കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയി; തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox