• Home
  • Uncategorized
  • ‘ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരം’; തീരുമാനം പിൻവലിക്കണമെന്ന് ഐഎംഎ
Uncategorized

‘ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരം’; തീരുമാനം പിൻവലിക്കണമെന്ന് ഐഎംഎ


നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ മതപരമായ ചിഹ്നം ഉപയോഗിച്ചതിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ലോഗോ ലോഗോയിൽ വരുത്തിയ മാറ്റം തികച്ചും പ്രതിഷേധാർഹമാണെന്ന് അറിയിച്ചു. മതേതരത്വവും ശാസ്ത്രീയ കാഴ്ചപ്പാടും വച്ചു പുലർത്തേണ്ട കമ്മീഷൻ അതിന്റെ ലോഗോയിൽ മതപരമായ ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്നത് അപകടകരമാണെന്ന് ഐഎംഎ പ്രസ്താവനയിൽ വ്യക്തമാക്കി.

ആധുനിക വൈദ്യ ശാസ്ത്രത്തിന് സ്വീകാര്യമല്ലാത്ത ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് ഐഎംഎ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഉടനടി തീരുമാനം പിൻവലിക്കാൻ വേണ്ട നിദ്ദേശങ്ങൾ നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻകൈ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ലോഗോയുടെ നടുവിൽ അശോകസ്തംഭത്തിന് പകരം ധന്വന്തരിയുടെ കളർ ചിത്രവും ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നുമാണ് മാറ്റം വരുത്തിയിരിക്കുന്നത്.

കേന്ദ്ര സ‍ർക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമർശനമുയരുന്നതിനിടെയാണ് മെഡിക്കൽ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്. , ഈ മാറ്റം സംബന്ധിച്ച് മെഡിക്കൽ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്നാക്കണമെന്നതു സംബന്ധിച്ച ചർച്ചകൾ രാജ്യത്ത് സജീവമാകുന്നിതിനിടെയായിരുന്നു പുതിയ നീക്കം.

Related posts

ക്ഷേത്രപ്രവേശന വിളംബര വാർഷികം; ‘രാജകുടുംബം’ പങ്കെടുക്കില്ല

Aswathi Kottiyoor

‘എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയം, സിപിഎമ്മിന്‍റെ പലസ്തീൻ റാലിയിലേക്ക് ക്ഷണിച്ചാല്‍ ലീഗ് പങ്കെടുക്കും’

Aswathi Kottiyoor

ജില്ലാ അതിര്‍ത്തികളിലെ ക്യാമറകളില്‍ പതിയാതെ കാര്‍; റിമോട്ട് ഏരിയകള്‍ കേന്ദ്രീകരിച്ചും അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox