• Home
  • Uncategorized
  • ഇൻസ്റ്റ പോസ്റ്റ് നീക്കൂ, അങ്കിൽ വൃത്തിക്ക് കാണാം’, ചാത്തമംഗലം MES കോളജിൽ ഭീഷണിയും റാഗിങ് മർദ്ദനവും,
Uncategorized

ഇൻസ്റ്റ പോസ്റ്റ് നീക്കൂ, അങ്കിൽ വൃത്തിക്ക് കാണാം’, ചാത്തമംഗലം MES കോളജിൽ ഭീഷണിയും റാഗിങ് മർദ്ദനവും,

കോഴിക്കോട്: ചാത്തമംഗലം എംഇഎസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥിക്ക് റാഗിങ്ങിൽ ക്രൂരമർദ്ദനം. ഒന്നാംവർഷ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥി മുഹമ്മദ് റിഷാനിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മർദ്ദിക്കുമെന്ന് രണ്ടാം വർഷ വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നു.

ഇനിയും നിങ്ങൾ ആ പോസ്റ്റ് മാറ്റിയില്ലെങ്കിൽ നമുക്ക് തിങ്കളാഴ്ച കാണാം, നല്ല വൃത്തിക്ക് കാണാം എന്നായിരുന്നു ഞായറാഴ്ച സീനിയർ വിദ്യാർത്ഥി അയച്ച സന്ദേശത്തിൽ പറയുന്നത്. ഇതിന് പിന്നാലെ ഇരുപതോളം വരുന്ന സംഘം തങ്ങളെ ആക്രമിച്ചു പരിക്കേൽപ്പിച്ചെന്നാണ് ജൂനിയർ വിദ്യാർത്ഥികൾ പറയുന്നത്. കണ്ടാലറിയുന്ന കുറച്ച് വിദ്യാർത്ഥികൾ ഞങ്ങളെ തെരഞ്ഞുപിടിച്ച് ഉപദ്രവിക്കുകയാണെന്നും നിരന്തരം ഭീഷണിയുണ്ടെന്നും കുട്ടികൾ പറയുന്നു.

കോളേജിന് അകത്തുനിന്നെടുത്ത കുട്ടികളുടെ ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നത്. ഈ ഫോട്ടോ നീക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞു. കോളേജിനകത്തെ ഒരു ടെറസിൽ നിന്നെടുത്ത ചിത്രമായിരുന്നു അത്. ഇതിൽ പ്രകോപിതരാകുന്നത് എന്തിനാണെന്ന് അറിയില്ല. നിലവിലെ സീനിയർ വിദ്യാർത്ഥികൾ അവിടെ നിന്ന് ഫോട്ടോയെടുത്തപ്പോൾ മുമ്പ് അവരുടെ സീനിയേഴ്സ് പോസ്റ്റ് ഡിലീറ്റ് ചെയ്യിച്ചിരുന്നു എന്നാണ് പറഞ്ഞതെന്നും കുട്ടികൾ പറഞ്ഞു. അതേസമയം, സംഘമായി എത്തിയ സീനിയർ വിദ്യാർത്ഥികൾ പെട്ടെന്ന് ക്ലാസിലേക്ക് കയറി ആക്രമിച്ചെന്നും കീയടക്കം ഉപയോഗിച്ച് കണ്ണിന് താഴെ കുത്തുകയായിരുന്നു.

കണ്ണിന് താഴെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തിൽ അവൻ അബോധാവസ്ഥയിലായി. കണ്ണിന്റെ കാഴ്ചയ്കക്കടക്കം ബാധിക്കാൻ സാധ്യയുണ്ടെന്നും അത്രയും ക്രൂരമായ മർദ്ദനമാണ് നടന്നതെന്നും കുട്ടികൾ കൂട്ടിച്ചേർത്തു. അതേസമയം പരിക്കേറ്റ മുഹമ്മദ് റിഷാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Related posts

സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചു; 12-ാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ അറുത്തുമാറ്റി

Aswathi Kottiyoor

ചേംബർ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു

Aswathi Kottiyoor

എൻഡിഎ സെക്രട്ടറിയേറ്റ് വളയൽ സമരം തുടരുന്നു; ജെ.പി. നദ്ദ രാവിലെ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox