24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഗവർണർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണം, ബില്ലുകൾ പിടിച്ചു വയ്ക്കുന്നതെന്തിന്? വിമർശിച്ച് കോടതി
Uncategorized

ഗവർണർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണം, ബില്ലുകൾ പിടിച്ചു വയ്ക്കുന്നതെന്തിന്? വിമർശിച്ച് കോടതി

വയ്ക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീംകോടതി. സർക്കാരുകൾ കോടതിയിൽ വരുന്നത് വരെ ഗവർണർമാ‍ർ നടപടി എടുക്കാത്തതെന്താണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ഗവർണർമാരെ നേരിട്ടു തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരളം നല്കിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും അറിയിച്ചു.

”ആ‍ർക്കെങ്കിലും അവരുടെ ഉള്ളിൽ സംശയം ഉണ്ടെങ്കിൽ അവർക്ക് കോടതിയിൽ പോകാം. ആ സംശയം മാറ്റും”… സുപ്രീംകോടതിയിൽ കേരളം ഹർജി നൽകിയതിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഈ പരാമർശത്തിൽ കേരളം സുപ്രീംകോടതിയെ അതൃപ്തി അറിയിച്ചു. സംസ്ഥാനത്തിന്റെ ഹർജി പരാമർശിച്ച മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. കേരളത്തിന്റെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.

Related posts

സിനിമാനടിയാക്കാൻ 16കാരിയെ ഹോർമോൺ ഗുളിക കഴിപ്പിച്ച് അമ്മ; സംവിധായകരുമായി അടുത്തിടപഴകാനും നിർബന്ധിച്ചു

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഹരിത പ്രോട്ടോകോളിൽ നടത്തും

Aswathi Kottiyoor

ഭൂപതിവ് നിയമ ഭേദഗതി; ചട്ട നിർമ്മാണം അന്തിമ ഘട്ടത്തിൽ, പട്ടയ ഭൂമിയിലെ വീടുകൾ ഫീസില്ലാതെ ക്രമപ്പെടുത്തിയേക്കും

Aswathi Kottiyoor
WordPress Image Lightbox