27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കേരളീയം: ‘കേരളവും പ്രവാസി സമൂഹവും’ നോര്‍ക്ക സെമിനാര്‍ നവംബര്‍ 5ന്
Uncategorized

കേരളീയം: ‘കേരളവും പ്രവാസി സമൂഹവും’ നോര്‍ക്ക സെമിനാര്‍ നവംബര്‍ 5ന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നവംബർ 1 മുതൽ 7 വരെ നടക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായി ‘കേരളവും പ്രവാസി സമൂഹവും’ (Kerala Diaspora) എന്ന വിഷയത്തില്‍ നോര്‍ക്ക സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരളാ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കുന്ന സെമിനാറിൽ തുറമുഖം, മ്യൂസിയം, പുരാവസ്തുകാര്യ മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉപാധ്യക്ഷനാകും. നോർക്ക, ഇൻഡസ്ട്രീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പ്രവാസികാര്യ വകുപ്പ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് അംഗം പ്രൊഫ. കെ.രവിരാമനാണ് സെമിനാറില്‍ മോഡറേറ്റര്‍.
ലോകത്തെമ്പാടുമുളള കേരളീയ പ്രവാസിസമൂഹവുമായി ബന്ധപ്പെട്ട് വിവിധവിഷയങ്ങളില്‍ 13 സെഷനുകളിലാണ് സെമിനാര്‍ അവതരണം.

Related posts

വെളിയമ്പ്ര ബാഫക്കി എൽ പി സ്കൂളിൽ രുചി പാഠം

Aswathi Kottiyoor

തമിഴ്‌നാട്ടിലെ മേഘമലയില്‍ ആന വീട് തകര്‍ത്തു; അരിക്കൊമ്പന്‍ പ്രദേശത്ത് വിഹരിക്കുന്ന ദൃശ്യം പുറത്ത്

ഗവർണർമാരെ നേരിട്ട് തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓർക്കണം, ബില്ലുകൾ പിടിച്ചു വയ്ക്കുന്നതെന്തിന്? വിമർശിച്ച് കോടതി

Aswathi Kottiyoor
WordPress Image Lightbox