23.6 C
Iritty, IN
November 30, 2023
  • Home
  • Uncategorized
  • ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര; ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും, സഞ്ജു ടീമിലില്ല
Uncategorized

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പര; ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും, സഞ്ജു ടീമിലില്ല

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പരയില്‍ ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവരാണ് ടീമിലുള്ളത്.

അവസാന രണ്ടു മത്സരത്തിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. വൈസ് ക്യാപ്റ്റനായിട്ടാണ് അയ്യര്‍ തിരിച്ചെത്തുകയെന്ന് ബിസിസിഐ അറിയിച്ചു.

Related posts

36 കോടി മൂല്യമുള്ള,തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്ബര്‍ഗ്രിസുമായി 6 മലയാളികൾ പിടിയിൽ!

Aswathi Kottiyoor

‘ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ’: ജി​ല്ല​യി​ൽ പ​രി​ശോ​ധി​ച്ച​ത് 166 സാ​മ്പി​ൾ

Aswathi Kottiyoor

വെള്ളക്കരം കൂട്ടി ജനത്തെ പിഴിഞ്ഞിട്ടും കടത്തില്‍ മുങ്ങി വാട്ടര്‍ അതോറിറ്റി, ബാധ്യത 2865 കോടി

Aswathi Kottiyoor
WordPress Image Lightbox