• Home
  • Uncategorized
  • സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ച് ഉയരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍
Uncategorized

സംസ്ഥാനത്ത് പകർച്ചപ്പനി കുതിച്ച് ഉയരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിയുടെ വ്യാപന തോത് ഉയരുന്നു. തിരുവനന്തപുരത്ത് ഒരു ഡെങ്കു മരണം കൂടി ഇന്നലെ റിപ്പോർട്ട് ചെയ്തു. പനി കണക്ക് ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. പ്രായമാകത്തവരിലും മറ്റ് രോഗങ്ങളില്ലാത്തവരിലും പോലും അപകടകരമാകാം എന്നതിനാൽ ഡെങ്കുവിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

സെപ്റ്റംബറിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 1697 സെങ്കു കേസുകളാണ്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. 210 എലിപ്പനി കേസുകളും, ആറ് മരണവുമാണ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തത്. ഈ മാസം ഇതുവരെ 1370 ഡെങ്കുകേസുകളും 292 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു. പനി ബാധിച്ചുള്ള മരണം കൂടി. അഞ്ച് പേർ ഡെങ്കുപ്പനി ബാധിച്ചും, 12 പേർ എലിപ്പനി ബാധിച്ചും മരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഡെങ്കു ബാധിച്ച് 27കാരി മരിച്ചിരുന്നു. അതിന് മുമ്പ് ആറ് വയസുകാരിയുടെയും 27കാരന്റെയും മരണം റിപ്പോർട്ട് ചെയ്തിരുന്നു. പത്ത് ദിവസത്തിനിടെ മൂന്ന് മരണമാണ് തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്തത്.

Related posts

ബിജെപിക്കാരുടെയും ഹിന്ദുക്കളുടെയും മാത്രം പ്രധാനമന്ത്രിയാണോ മോദി?: ചോദ്യമുയർത്തി ഗെലോട്ട്

Aswathi Kottiyoor

മോട്ടോറിന്റെ വൈദ്യുതി ബന്ധം ശരിയാക്കുന്നതിനിടെ ഭാര്യയും ഭര്‍ത്താവും ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

എടത്തൊട്ടി ഡീപോൾ ആർട്സ് ആന്റ് സയൻസ് കോളേജിന്റെ 2023 -24 വർഷത്തെ യൂണിയൻ ഡേയും ഫൈൻ ആർട്സ് ഡേയും

Aswathi Kottiyoor
WordPress Image Lightbox