• Home
  • Uncategorized
  • തടിലോറിയ്ക്കടിയില്‍പ്പെട്ട കാറില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് ഒരു മണിക്കൂറോളം; കൂട്ടായ പരിശ്രമത്തിനൊടുവില്‍ നജീബിന് പുതുജീവിതം
Uncategorized

തടിലോറിയ്ക്കടിയില്‍പ്പെട്ട കാറില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടന്നത് ഒരു മണിക്കൂറോളം; കൂട്ടായ പരിശ്രമത്തിനൊടുവില്‍ നജീബിന് പുതുജീവിതം

തടി ലോറിക്കടിയില്‍പ്പെട്ട കാറില്‍ ഒരുമണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ ആണ് സംഭവം. തടിലോറിയ്ക്കടിയില്‍പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിയുകയായിരുന്നു. കാര്‍ മുഴുവനായും ലോറിയുടെ അടിയിലായി ഫയര്‍ഫോഴ്‌സ് എത്തി ജെസിബിയുടെ സഹായത്തോടെ ലോറി ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന് കയര്‍പൊട്ടിച്ച് തടികള്‍ മാറ്റി ലോറി ഉയര്‍ത്തുകയായിരുന്നു. കാറിന്റെ തകിട് മുറിച്ചാണ് നജീബിനെ വാഹനത്തില്‍ നിന്ന് പുറത്തെടുത്തത്. ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നജീബിനെ പുറത്തെടുക്കാനായത്. നജീബിനെ പിന്നീട് ആശുപത്രിയിലേയ്ക്ക് മാറ്റി.

Related posts

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ 1020 പുതിയ സീറ്റുകള്‍! സംസ്ഥാനത്ത് ബിഎസ്സി നഴ്‌സിങ് ക്ലാസ് ആരംഭിച്ചു

Aswathi Kottiyoor

നാനൂറോളം സ്ത്രീകളെ പീഡിപ്പിച്ച സംഭവം: പ്രജ്വൽ രേവണ്ണക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത

പതിവുപോലെ സ്കൂളിലെത്തി, ആദർശിനെ കാണാതായിട്ട് ഒരാഴ്ച, കിട്ടിയത് ഒരേയൊരു സിസിടിവി ദൃശ്യം മാത്രം

Aswathi Kottiyoor
WordPress Image Lightbox