27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരില്‍ പ്രതിഷേധം, യാത്രക്കാര്‍ പെരുവഴിയില്‍
Uncategorized

എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുന്ന വിവരം അറിയിച്ചില്ല; കരിപ്പൂരില്‍ പ്രതിഷേധം, യാത്രക്കാര്‍ പെരുവഴിയില്‍

മലപ്പുറം: ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി പുറപ്പെടുമെന്ന അറിയിപ്പ് കൃത്യമായി ലഭിക്കാത്തതിനെതുടര്‍ന്ന് നേരത്തെ എത്തിയ യാത്രക്കാരെ പെരുവഴിയിലാക്കി അധികൃതര്‍. വിമാനം പുറപ്പെടുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രമെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കുവെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്ക് ഉള്‍പ്പെടെ എത്തിയ യാത്രക്കാര്‍ ദുരിതത്തിലായത്. ഏറെ നേരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധിച്ചതിനുശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.

ദോഹയിലേക്ക് ഇന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെതുടര്‍ന്ന് ഉച്ചക്ക് രണ്ടിനുശേഷമെ എത്തുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചത്. വിമാനം വൈകി പുറപ്പെടുന്ന വിവരം രാവിലെ ഏഴോടെയാണ് യാത്രക്കാരില്‍ പലരും അറിയുന്നത്. നേരത്തെ അറിയിച്ചതുപ്രകാരം ഒമ്പതുമണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി എമിഗ്രേഷന്‍ നടപടികള്‍ക്കായി പുലര്‍ച്ചെ തന്നെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു.

Related posts

മാലിന്യത്തിൽ കിട്ടിയത് 10 പവൻ; കണ്ണ് മഞ്ഞളിക്കാതെ രാധയും ഷൈബയും ചെയ്തത്! അഭിമാനം, അഭിനന്ദനം

Aswathi Kottiyoor

‘സിദ്ധാർത്ഥന് മർദ്ദനമേറ്റത് മറച്ചുവച്ചു’: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഡീനെതിരെ സസ്പെന്‍ഷനിലായ വിസി

Aswathi Kottiyoor

സിനിമാസെറ്റുകളിൽ ലഹരി പരിശോധന, ഷാഡോ പൊലീസ് സാന്നിധ്യം; തുറന്നുപറച്ചിൽ സ്വാഗതാർഹം’

WordPress Image Lightbox