25.2 C
Iritty, IN
June 26, 2024
  • Home
  • Kerala
  • പ്രഥമാധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം: വേതന കുടിശിക നൽകാൻ തീരുമാനം
Kerala

പ്രഥമാധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം: വേതന കുടിശിക നൽകാൻ തീരുമാനം

ലോവർ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂൾ പ്രഥമാധ്യാപക തസ്‌തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയ എല്ലാ പ്രഥമാധ്യാപകർക്കും തസ്‌തികയിലെ ആനുകൂല്യം അനുവദിച്ചും ശമ്പളം ഫിക്‌സ് ചെയ്‌ത് കുടിശ്ശിക അനുവദിക്കുന്നതിനും പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പ്രഥമാധ്യാപക തസ്‌തികയിലേക്കുള്ള കോമൺ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ട പിഡി ടീച്ചർമാരുടെ ടെസ്റ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രഥമാധ്യാപക തസ്‌തിയിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ കേസുകളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം നേരത്തെ സ്ഥാനക്കയറ്റം ലഭിച്ച എൽ പി, യു പി പ്രഥമാധ്യാപകർക്ക് കെ എസ് ആൻഡ് എസ് എസ് ആർ ചട്ടം പ്രകാരം തസ്‌തികയിലെ വേതനം ഫിക്‌സ് ചെയ്യുന്നതിനും വേതന കുടിശിക അനുവദിച്ചു നൽകുന്നതിനുമാണ് ഉത്തരവായിരിക്കുന്നത്.

സർക്കാർ സ്‌കൂളുകളിലെ ലോവർ പ്രൈമറി, അപ്പർ പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ യോഗ്യതകൾ നിശ്ചയിച്ച് 2018 മാർച്ചിൽ 6 ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ 50 വയസ്സ് കഴിഞ്ഞ ടെസ്റ്റ് യോഗ്യതയുള്ള പി ഡി ടീച്ചർമാർ എൽ പി, യു പി പ്രഥമാധ്യാപക തസ്‌തികയിലേക്കുള്ള സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് കേസ് ഫയൽ ചെയ്‌തിരുന്നു. ഇതിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ പ്രൈമറി അധ്യാപകരുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സ്റ്റേ ചെയ്‌തതിനാൽ പിഡി ടീച്ചർ തസ്‌തികയിൽ നിന്ന് പ്രഥമാധ്യാപക തസ്‌തികയിലേക്കുള്ള പ്രമോഷൻ തടസ്സപ്പെട്ടു.

പ്രൈമറി പ്രഥമ അധ്യാപകരുടെ അപര്യാപ്ത‌ത മൂലം സ്കൂളുകളുടെ പ്രവർത്തനങ്ങളിൽ തടസം വന്നതിനാൽ ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ട്രിബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി 50 വയസ്സ് കഴിഞ്ഞ ടെസ്റ്റ് യോഗ്യതയുള്ളതും അല്ലാത്തവരുമായ പിഡി ടീച്ചർമാർക്ക് എൽ പി, യുപി ഹെഡ്‌മാസ്റ്റർമാരായി താൽക്കാലിക സ്ഥാനക്കയറ്റം നൽകിയിരുന്നെങ്കിലും ശമ്പള സ്കെയിൽ അനുവദിച്ചിരുന്നില്ല.

തുടർന്ന് ട്രിബ്യൂണൽ പുറപ്പെടുവിച്ചിട്ടുള്ള ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് എൽ പി, യുപി സ്‌കൂൾ പ്രഥമാധ്യാപക തസ്‌തികയിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം നൽകിയ എല്ലാ പ്രഥമാധ്യാപകർക്കും പ്രഥമാധ്യാപകരായി ജോലിയിൽ പ്രവേശിച്ച തീയതി മുതൽ കെഎസ് ആൻഡ് എസ്എസ്ആർ പാർട്ട് രണ്ട് ചട്ടം പ്രകാരം പ്രഥമാധ്യാപക തസ്‌തികയിലെ ആനുകൂല്യം അനുവദിച്ചും അപ്രകാരം ശമ്പളം ഫിക്‌സ് ചെയ്‌ത് കുടിശ്ശിക അനുവദിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി ഉത്തരവായിട്ടുള്ളത്.

Related posts

അ​തി​തീ​വ്ര മേ​ഖ​ല​ക​ളി​ല്‍ പ​ത്തി​ര​ട്ടി കോ​വി​ഡ് പ​രി​ശോ​ധ​ന; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി

Aswathi Kottiyoor

കോ​വി​ഡ് നി​യ​ന്ത്ര​ങ്ങ​ളി​ൽ ഇ​ള​വ്; ബു​ധ​നാ​ഴ്ച മു​ത​ൽ ഷോ​പ്പിം​ഗ് മാ​ളു​ക​ൾ തു​റ​ക്കാം

Aswathi Kottiyoor

സ്വന്തം വാസഗൃഹം റഫറൻസ് ഗ്രന്ഥാലയവും മ്യൂസിയവുമാക്കി മാറ്റി മണത്തണയിലെ ചെറിയത്ത് പത്മനാഭൻ നായർ

Aswathi Kottiyoor
WordPress Image Lightbox