• Home
  • Uncategorized
  • ആളറിയാതെ പൊലീസ് തടഞ്ഞു, കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
Uncategorized

ആളറിയാതെ പൊലീസ് തടഞ്ഞു, കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

തിരുവനന്തപുരം: ആളറിയാതെ പൊലീസ് തടഞ്ഞ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിടാൻ ഇടപെട്ട് മാധ്യമപ്രവർത്തകർ. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എംസി ദത്തനെയാണ് പൊലീസുകാർ സെക്രട്ടേറിയേറ്റിന് മുന്നിൽ തടഞ്ഞത്. എന്നാൽ തന്നെ കടത്തിവിടാൻ ഇടപെട്ട മാധ്യമപ്രവർത്തകരോട് നീയൊക്കെ തെണ്ടാൻ പോ എന്നായിരുന്നു ദത്തൻ പ്രതികരിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്സ് കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.

യുഡിഎഫിന്റെ ഉപരോധത്തിന് ഇടയിൽ സെക്രട്ടേറിയേറ്റിലേക്ക് എത്തിയ ഇദ്ദേഹത്തിന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുന്നിൽ കാത്ത് നിൽക്കേണ്ടി വന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നും കടത്തിവിടണമെന്നും മാധ്യമപ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു. അമളി മനസിലായ മുതിർന്ന പൊലീസുകാർ ഉടൻ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടത്. സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് ഇടയിൽ നിന്നാണ് ദത്തനെ അദ്ദേഹത്തെ കടത്തിവിട്ടത്.

Related posts

ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുക്കാന്‍ പോലീസ് അഭ്യര്‍ത്ഥന.

Aswathi Kottiyoor

കൊച്ചി പള്ളുരുത്തിയിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു

Aswathi Kottiyoor

കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം.

Aswathi Kottiyoor
WordPress Image Lightbox