28.3 C
Iritty, IN
May 16, 2024
  • Home
  • Uncategorized
  • ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുക്കാന്‍ പോലീസ് അഭ്യര്‍ത്ഥന.
Uncategorized

ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുക്കാന്‍ പോലീസ് അഭ്യര്‍ത്ഥന.

കണ്ണൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ബക്രീദ് ആഘോഷങ്ങള്‍ സ്വന്തം വീടുകളില്‍ മാത്രമായി ഒതുക്കാന്‍ കണ്ണൂര്‍ സിറ്റി പോലീസ് നിര്‍ദ്ദേശം. ഇതിന്‍റെ മുന്നോടിയായി കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐ പി എസിന്റെനിര്‍ദ്ദേശ പ്രകാരം സിറ്റി പോലീസ് പരിധിയിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലെയും മഹല്ല് കമ്മറ്റികളുടെയും, മസ്ജിദ് കമ്മറ്റികളുടെയും ഭാരവാഹികളുടെ യോഗം സ്റ്റേഷന്‍
എസ് എച്ച് ഒ മാര്‍ വിളിച്ചുചേര്‍ത്തു. കോവിഡ് പ്രോട്ടോകോൾ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്ന് യോഗങ്ങളില്‍ ഐക്യകണ്ഡേന തീരുമാനമായി.
പ്രാര്‍ത്ഥനക്ക് 40 പേര്‍ക്ക് അനുമതി, പങ്കെടുക്കുന്നവര്‍ക്ക് ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക.
40 പേരിൽ കൂടുതൽ നിശ്ചിത സമയം ഇടവിട്ട്, കൂടുതൽ പേരെ പങ്കെടുപ്പിക്കാൻ സൗകര്യമുള്ള പള്ളികളിൽ മുഖ്യമന്ത്രിയുടെ മീറ്റിങ്ങിനു ശേഷം ഉള്ള തീരുമാനം അനുസരിച്ച് ക്രമീകരിക്കാൻ തീരുമാനിച്ചു.
പ്രായമായവരെ ചടങ്ങുകളില്‍ നിന്നും പരമാവധി ഒഴിവാക്കുക.
പൊതു സ്ഥലത്തെ മാംസ വിതരണം ഒഴിവാക്കി വളണ്ടിയര്‍മാര്‍ മുഖാന്തിരം വീടുകളില്‍ എത്തിക്കുക.
പ്രാത്ഥനയില്‍ പങ്കെടുക്കുന്നവര്‍ കൃത്യമായും മസ്ക്ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, സന്നിടൈസര്‍ ഉപയോഗിക്കുക.
പള്ളികളില്‍ ആള്‍ക്കാരെ നിയന്ത്രിക്കുന്നതിന് വളണ്ടിയര്‍മാരെ നിയോഗിക്കുക.
വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹ്യ അകലവും മസ്ക്ക്, സന്നിടൈസര്‍ എന്നിവ ഉറപ്പുവരുത്തുക.
മസ്ജിദ് കമ്മറ്റി ഭാരവാഹികളുടെ യോഗം കണ്ണൂർ സിറ്റി അസി. കമ്മീഷണറുടെ നേതൃത്വത്തിൽ കണ്ണൂര്‍ പോലീസ് സഭാ ഹാളിലും. തലശ്ശേരി അസി. കമ്മീഷണറുടെ നേതൃത്വത്തിൽ തലശ്ശേരി സ്റ്റേഷനിലും നടത്തി.
ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളികളിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളുടെ ഭാഗമായി 5 ഇമാമുമാരുമായി നടത്തിയ ചർച്ചയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം 20 പേരെ വെച്ച് 2 തവണയായി പ്രാർത്ഥനകൾ നടത്താനും ഈ വിവരം എല്ലാ പള്ളിക്കമ്മിറ്റിക്കാരെയും അറിയിക്കാനും തീരുമാനിച്ചു.
കച്ചവട സ്ഥാപനങ്ങളിലും ആവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പെരുമാറുന്നതായും സാമൂഹിക അകലം പാലിക്കാത്തതും പോലീസ്സിന്‍റെ ശ്രദ്ധയില്‍ പെട്ടാല്‍ കേരളാ എപ്പിദമിക് ഡിസീസ് ഓര്‍ഡിനന്‍സ് വകുപ്പ് പ്രകാരം കേസ്സ് റജിസ്റ്റര്‍ ചെയ്തു സ്ഥാപനങ്ങളുടെ ലൈസെന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. പോലീസ് വാഹനപരിശോധന കര്‍ശനമാക്കുവാനും അനാവശ്യ യാത്രകളും കൂട്ടം കൂടലുകളും കര്‍ശനമായി നിയന്ത്രിക്കാനും പോലീസ്സിന് സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ ഇളങ്കോ ആര്‍ ഐ പി എസ് കര്‍ശന നിര്‍ദ്ദേശം നല്കി.

Related posts

പെരുമാറ്റച്ചട്ടം എന്നാൽ മോദി കോഡ് ഓഫ് കണ്ടക്ട് ആയി മാറി, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

Aswathi Kottiyoor

പാചകവാതകം കയറ്റിവന്ന ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്

Aswathi Kottiyoor

വൈദ്യുതി നിരക്ക് മാസം തോറും കൂടും; സർചാർജ് ഈടാക്കാൻ വൈദ്യതി ബോർഡിന് അനുമതി

Aswathi Kottiyoor
WordPress Image Lightbox