24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിദ്യാകിരണം പദ്ധതി: 127 സ്‌കൂൾ കെട്ടിടം ഉടൻ പൂർത്തിയാകും
Kerala

വിദ്യാകിരണം പദ്ധതി: 127 സ്‌കൂൾ കെട്ടിടം ഉടൻ പൂർത്തിയാകും

വിദ്യാകിരണം പദ്ധതിയിൽ ഈ അധ്യയനവർഷം 127 സ്‌കൂൾ കെട്ടിടംകൂടി നിർമാണം പൂർത്തിയാക്കുമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 993 ഗവ. സ്‌കൂളിന്റെ ഭൗതിക സൗകര്യ വികസനമാണ് ലക്ഷ്യമിട്ടത്. ഇതിന്‌ 2309 കോടി വകയിരുത്തി. കഴിഞ്ഞ മെയ്‌വരെ നിർമാണം ആരംഭിക്കാത്ത കെട്ടിടങ്ങൾക്ക്‌ എസ്‌റ്റിമേറ്റ്‌ തുക അധികം അനുവദിച്ചാണ്‌ ഉടൻ പൂർത്തിയാക്കാൻ തയ്യാറെടുപ്പ്‌ നടത്തിയത്‌.

അഞ്ച് കോടി രൂപ വീതം ചെലവഴിച്ചുള്ള 141 കെട്ടിടത്തിൽ 134 എണ്ണം യാഥാർഥ്യമായി. ഏഴെണ്ണം ഉടൻ പൂർത്തിയാക്കും. മൂന്നുകോടി രൂപ ധനസഹായത്തോടെ 386 സ്‌കൂൾ കെട്ടിടത്തിൽ 141 എണ്ണം പൂർത്തിയാക്കി. 40 സ്‌കൂളിന്റെ നിർമാണം ഈവർഷം പൂർണമാകും. ബാക്കിയുള്ളവയുടെ പ്രവൃത്തി വേഗത്തിലാക്കും. ഒരുകോടി രൂപ ധനസഹായത്തോടെ നിർമിക്കുന്ന 446 സ്‌കൂളിൽ 136 കെട്ടിടം പൂർത്തിയാക്കി.

80 എണ്ണം ഈ അക്കാദമിക്‌ വർഷം പൂർത്തിയാക്കും. മേഖലാ അവലോകനയോഗത്തിൽ ഉയർന്ന നിർദേശങ്ങളെത്തുടർന്ന്‌ പണി പൂർത്തിയാകാത്ത കെട്ടിടങ്ങൾ ഉടൻ യാഥാർഥ്യമാക്കാൻ നിർമാണക്കലണ്ടർ തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു

Related posts

സ്ട്രോക്ക് ചികിത്സയ്ക്ക് സമയം വളരെ പ്രധാനം; വീണാ ജോര്‍ജ് .

Aswathi Kottiyoor

ഇ​സ്ര​യേ​ലി​ൽ കാ​ണാ​താ​യ ക​ർ​ഷ​ക​നെ ക​ണ്ടെ​ത്തേ​ണ്ട​ത് സ​ർ​ക്കാരി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം: മ​ന്ത്രി പ്ര​സാ​ദ്

Aswathi Kottiyoor

മദ്യം വാങ്ങാൻ ഓൺലൈൻ പേയ്മെന്റ്: 9 ഔട്‌ലെറ്റുകളിൽ പരീക്ഷണം തുടങ്ങി.

Aswathi Kottiyoor
WordPress Image Lightbox