• Home
  • Iritty
  • ബസുകളിൽ ഞങ്ങളെ കയറ്റുന്നില്ല സാറേ — — വിദ്യാർത്ഥികൾ പരാതിയുമായി ജോയിന്റ് ആർടിഒ ഓഫീസിൽ
Iritty

ബസുകളിൽ ഞങ്ങളെ കയറ്റുന്നില്ല സാറേ — — വിദ്യാർത്ഥികൾ പരാതിയുമായി ജോയിന്റ് ആർടിഒ ഓഫീസിൽ

ഇരിട്ടി: തങ്ങളെ കയറ്റാതെ പോയ ബസ് ജീവനക്കാർക്കെതിരെ പരാതിയുമായി വിദ്യാർഥികൾ. ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികളാണ് കഴഞ്ഞ ദിവസം ഇരിട്ടി ജോയിന്റ് ആർ ടി ഒ യുടെ ഓഫീസിൽ പരാതിയുമായി എത്തിയത്.
ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഇവരെ കയറ്റാതെ പോയ ബസ്സിനെതിരേ പരാതിയുമായാണ് ഇവർ ഇവിടെ നിന്നും ഒരു കിലോമീറ്ററോളം നടന്ന് നേരം പോക്കിലെ ഫാൽക്കൺ പ്ലാസയിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജോ ആർട്ടി ഒ ഓഫീസിലെത്തിയത് . ഉള്ളിൽ ഭീതിയോടെ മടിച്ചു മടിച്ച് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ആർടിഒ യെ കാണണമെന്ന് ഇവർ പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വൈകുണ്ഠൻ ഉടനെ ഇവരെയും കൂട്ടി ഇരിട്ടി ജോയിൻറ് ആർ ടി ഓ ബി .സാജുവിന്റെ ക്യാബിനിലേക്ക് നീങ്ങി.
സാറേ.. ഞങ്ങളെപ്പോലെയുള്ള കുട്ടികളെ കയറ്റാതെയാണ് ബസുകൾ പോകുന്നത് എന്ന് ഒറ്റ സ്വരത്തിൽ പറഞ്ഞു. ബസ്സിന്റെ പേരും നമ്പറും കുറിച്ചെടുത്ത കടലാസും ജോയിൻറ് ആർ ടി യോയ്ക്ക് നൽകി. വിദ്യാർഥികളുടെ ഈ പരാതി ഗൗരവപൂർവ്വം പരിഗണിച്ച ജോയിൻറ് ആർടിഒ ഉടനെ ബസ്സിന്റെ ഉടമയേയും ജീവനക്കാരെയും വിളിച്ചുവരുത്തി. അവർക്ക് വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ പറഞ്ഞു മനസ്സിലാക്കി നൽകി. ഇനി അങ്ങനെ ആവർത്തിക്കില്ലെന്ന് ബസ് ജീവനക്കാർ ഉറപ്പുനൽകി. ഈ വിവരം കുട്ടികളെ നേരിട്ട് അറിയിക്കാനും അഭിനന്ദിക്കുവാനുമായി ജോയിൻറ് ആർ ടി ഒ നേരിട്ട് ഇരിട്ടി ഹൈസ്കൂളിൽ എത്തി. വിദ്യാർഥികളുടെ പരാതി പറയാനുള്ള ഈ ധൈര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. കുട്ടികളെ അതിന് പ്രാപ്തരാക്കിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് ആർടിഒ തിരിച്ചു പോയത്. വിദ്യാർഥികൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ എവിടെയെങ്കിലും ലംഘിക്കപ്പെടുകയാണെങ്കിൽ അതിന് പ്രതികരിക്കണമെന്ന് കൃത്യമായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകാറുണ്ടെന്നും പ്രധാന അധ്യാപിക ഷൈനി യോഹന്നാൻ പറഞ്ഞു.

Related posts

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

Aswathi Kottiyoor

ശനി, ഞായര്‍ ദിവസങ്ങളിളെ നിയന്ത്രണങ്ങൾ മലയോര മേഖലയിൽ ലോക്ഡൗണിന് സമാനമായി…………..

ന​വീ​ക​രി​ച്ച റോ​ഡി​ൽ അപകട ഭീഷണിയായി വൈ​ദ്യു​ത​ത്തൂ​ൺ

Aswathi Kottiyoor
WordPress Image Lightbox