ഇരിട്ടി : ടാറിംഗും കോൺക്രീറ്റും ചെയ്ത് നവീകരിച്ച നേരംപോക്ക് – ഇരിട്ടി താലൂക്ക് ആശുപത്രി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. ആശുപത്രിയുടെ കയറ്റവും പ്രധാനപ്പെട്ട രണ്ട് വളവുകളും കോൺക്രീറ്റ് ചെയ്തതിനെത്തുടർന്ന് രണ്ടാഴ്ചയായി റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു.
റോഡിൽ ഗതാഗതം നിരോധിച്ചതോടെ കീഴൂർ – ഇരിട്ടി ഹൈസ്കൂൾ റോഡ് വഴിയായിരുന്നു ജനങ്ങളും രോഗികളും ആശുപത്രിയിയിൽ എത്തിയിരുന്നത്. വളരെക്കാലമായി തകർന്നു ഗതാഗതം ദുഷ്കരമായിരുന്ന റോഡ് 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഇപ്പോൾ ടാറിംഗും പകുതിയോളം കോൺക്രീറ്റും ചെയ്ത് നവീകരിച്ചിരിക്കുന്നത് .
അതേ സമയം വീതികൂട്ടി കോൺക്രീറ്റ് ചെയ്ത ഭാഗത്തെ നിരവധി വൈദ്യുത പോസ്റ്റുകൾ റോഡിലേക്ക് തള്ളി നിൽക്കുന്ന അവസ്ഥ അപകട ഭീഷണി ഉയർത്തുന്നുണ്ട്. ഇതു കാരണം റോഡ് നവീകരിച്ചിട്ടും അതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന് ഡ്രൈവർമാർ പറയുന്നു.
previous post