26.2 C
Iritty, IN
May 3, 2024
  • Home
  • Kelakam
  • റിസോഴ്സ് പേഴ്സൺമാരെ കണ്ടെത്തുന്നതിനായി കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.
Kelakam

റിസോഴ്സ് പേഴ്സൺമാരെ കണ്ടെത്തുന്നതിനായി കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.

കേളകം:എൻ ആർ എൽ എം പദ്ധതിയുടെ ഭാഗമായി ട്രൈബൽ സ്പെഷ്യൽ പ്രെജക്ട് തയ്യാറാക്കുന്നതിനും ആദിവാസി കോളനികളിൽ പഠനം നടത്തുന്നതിനുമായി റിസോഴ്സ് പേഴ്സൺമാരെ കണ്ടെത്തുന്നതിനായി കേളകം പഞ്ചായത്തിൽ യോഗം ചേർന്നു.
കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ ഡോ.എം.സുർജിത് അധ്യക്ഷത വഹിച്ചു.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. ടി അനീഷ്, സി.ഡി.എസ് ചെയർപേഴ്സൺ രജനി പ്രശാന്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റി, ഡെപ്യൂട്ടി പ്രോഗ്രാം മാനേജർ നീതു , പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷൻമാരും പഞ്ചായത്ത് അംഗങ്ങളും കൂടാതെ ബ്ലോക്ക് കോഡിനേറ്റർമാർ, എസ് റ്റി പ്രൊമോട്ടർമാർ സിഡിഎസ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. സർവ്വേ നടത്തി റ്റി. പി. ആർ നവംബർ 15 നകം പഞ്ചായത്ത് പ്രസിഡണ്ടിനും, ഡിസംബർ ആദ്യവാരം സംസ്ഥാന മിഷനും സമർപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.

Related posts

കേ​ള​ക​ത്ത് ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​കസ​ഭ​യും നാ​ളെ

Aswathi Kottiyoor

കരിക്കോടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി ‘ഫെസ്റ്റിവ എസ്റ്റിവ’ സമാപിച്ചു.

Aswathi Kottiyoor

അടയ്ക്കാത്തോട് രാമച്ചിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു…

Aswathi Kottiyoor
WordPress Image Lightbox