28.1 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • 8 ദിവസത്തിനിടെ 108 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിക്കുന്നതെന്ത് ?
Uncategorized

8 ദിവസത്തിനിടെ 108 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സംഭവിക്കുന്നതെന്ത് ?

മഹാരാഷ്ട്രയിലെ നന്ദേഡ് നഗരത്തിലെ സർക്കാർ ആശുപത്രിയിൽ, സെപ്റ്റംബർ അവസാനത്തിലും ഒക്ടോബർ തുടക്കത്തിലുമായി 48 മണിക്കൂറിനുള്ളിൽ 31 രോഗികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 108 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ 11 രോഗികളാണ് ആശുപത്രിയിൽ മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സെൻട്രൽ നന്ദേഡിലെ ഡോ. ശങ്കർറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ ഡീൻ ഡോ. ശ്യാം വകോട, ആശുപത്രിയിൽ മരുന്നുകൾക്ക് ക്ഷാമമില്ലെന്ന് ആവർത്തിച്ചതായും വാര്‍ത്തകള്‍ പുറത്ത് വന്നു. ആദ്യത്തെ മരണ വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ആശുപത്രി ഡീനിനെ കൊണ്ട് ആശുപത്രിയിലെ ശുചിമുറി വൃത്തിയാക്കിപ്പിച്ച ശിവസേന (ഷിന്‍ഡേ വിഭാഗം) എംപിയുടെ നടപടി ഏറെ വിവാദമാവുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

മരുന്ന് ക്ഷാമം മൂലം ഒരു രോഗിയും മരിച്ചിട്ടില്ലെന്നും ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നുമാണ് ആശുപത്രി ഡീൻ അവകാശപ്പെടുന്നത്. ’24 മണിക്കൂറിനുള്ളിലെ ശരാശരി മരണനിരക്ക് മുമ്പ് 13 ആയിരുന്നു, അത് ഇപ്പോൾ 11 ആയി കുറഞ്ഞു. മരണങ്ങളിൽ ജനന വൈകല്യങ്ങളോടെ ജനിച്ച കുട്ടികളും ഉൾപ്പെടുന്നു.’ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ഡീൻ ശ്യാം വകോട പറഞ്ഞത്. ആശുപത്രിയിലെ എൻഐസിയുവിൽ 60-ലധികം ശിശുക്കളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ, കുട്ടികളെ പരിചരിക്കാൻ മൂന്ന് നഴ്‌സുമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കോൺഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ അശോക് ചവാൻ ആരോപിച്ചു. ഒരേസമയം മൂന്ന് കുഞ്ഞുങ്ങളെ ചികിത്സിക്കാൻ ഒരു വാമർ ഉപയോഗിച്ചുവെന്ന് നന്ദേഡ് ജില്ലയിലെ ഭോക്കറിൽ നിന്നുള്ള എംഎൽഎയും ആരോപിക്കുന്നു.

Related posts

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി |

Aswathi Kottiyoor

*സ്കൂട്ടറിൽ കടത്തുകയായിരുന്ന 27 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ*

Aswathi Kottiyoor

ആധാർ: വിരലടയാളം ശേഖരിക്കാൻ മൊബൈൽ ഫോൺ

Aswathi Kottiyoor
WordPress Image Lightbox