20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ആയുസിന്റെ ഭൂരിഭാഗവും ജീവിച്ചത് കുടുംബത്തിന് വേണ്ടി; സകല സൗഭാഗ്യങ്ങളുമുണ്ടായിരുന്ന ഒരു മനുഷ്യൻ; ഇന്ന് അന്തിയുറങ്ങുന്നത് വയലിൽ ഇഴജന്തുക്കളുടെ ഇടയിൽ
Uncategorized

ആയുസിന്റെ ഭൂരിഭാഗവും ജീവിച്ചത് കുടുംബത്തിന് വേണ്ടി; സകല സൗഭാഗ്യങ്ങളുമുണ്ടായിരുന്ന ഒരു മനുഷ്യൻ; ഇന്ന് അന്തിയുറങ്ങുന്നത് വയലിൽ ഇഴജന്തുക്കളുടെ ഇടയിൽ

ആയുസിന്റെ ഭൂരിഭാഗവും കുടുംബത്തിന് വേണ്ടി ജീവിച്ചൊരു മനുഷ്യൻ ഇന്ന് അന്തിയുറങ്ങുന്നത് വയലിൽ ഇഴജന്തുക്കളുടെ ഇടയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി വിശ്വനാഥൻ നായരുടെ ജീവിതമാണിത്. സ്വന്തമായുള്ള ഭൂമിയും വീടും ബന്ധുവിന്റെ ചതിയിൽ നഷ്ടമായി. ഒരു തുണ്ട് ഭൂമി മാത്രമാണ് ഇന്ന് ഈ വയോധികന്റെ അവശേഷിക്കുന്ന ഒരേ ഒരു ആഗ്രഹം. വെൺകുളംകാർക്ക് 82 വയസ്സുകാരൻ വിശ്വനാഥൻ നായർ ചിരപരിചിതനാണ്.ഒരു ചായ കട കൊണ്ട് മരുതത്തൂർ ദേശത്തിന്റെ ഹൃദയം കീഴടക്കിയ മനുഷ്യൻ. പക്ഷേ ഇപ്പോൾ ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാതെ പെരുവഴിയിൽ. അവിവാഹിതനായ വിശ്വനാഥൻ ആയുസ്സിന്റെ അധ്വാനത്തിൽ 14 സെന്റ് ഭൂമിയിൽ ഒരു വീട് പണിതുണ്ടാക്കി.‌ പക്ഷേ എഴുത്തും വായനയും അറിയാത്തതിനാൽ മുപ്പതു വർഷം മുൻപ് ആ ഭൂമിയും വീടും സഹോദരന്റെ ഭാര്യ ചതിയിലൂടെ കൈക്കലാക്കി.

നെഞ്ചു പൊട്ടുന്ന ആ തട്ടിപ്പ് കഥ അറിഞ്ഞത് പോലും കുറച്ചു നാളുകൾക്കു മുൻപ്. സഹോദരനും ഭാര്യയ്ക്കും വേണ്ടി 8 വർഷം മുൻപ് വീട് വിട്ടു ഇറങ്ങിയതാണ്. അപ്പോഴും ചിത ഒരുക്കാൻ ഒരു തുണ്ട് ഭൂമി എന്നതായിരുന്നു ആശ്വാസം. എന്നാൽ അതും നഷ്ടമായി.

Related posts

ഇടമലയാർ കനാൽ അഴിമതി: 44 പ്രതികൾക്ക് 3 വർഷം തടവും 2 ലക്ഷം വീതം പിഴയും; വിധിച്ച് തൃശ്ശൂർ വിജിലൻസ് കോടതി

Aswathi Kottiyoor

എൽപിജി വാണിജ്യ സിലിണ്ടറിന് വില കുറയും

Aswathi Kottiyoor

നവ കേരള സദസ്; സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനെന്ന് കോടതി, സംഭവിച്ചു പോയെന്ന് സര്‍ക്കാര്‍

Aswathi Kottiyoor
WordPress Image Lightbox