26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി, ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്……
Uncategorized

ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി, ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്……

: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് നേരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂർ ജയിലിൽ അക്രമിച്ചത് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാപ്പ ഉപദേശക സമിതി ജയിലറെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആകാശിനെതിരെ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിരുന്നു.
കാപ്പ ചുമത്തി ആകാശിനെ തടങ്കലിൽ പാർപ്പിച്ചത് പരിശോധിച്ച ഉപദേശക സമിതി, കാപ്പ ചുമത്താനുളള കുറ്റം പ്രതി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടർന്നാണ് ആകാശ് തില്ലങ്കേരി വിയ്യൂർ ജയിലിൽനിന്ന് മോചിതനായത്. വിയ്യൂർ സെൻട്രൽ ജയിലിൽ ജയിലറെ മർദിച്ചെന്ന കേസിലും പ്രതിയായതോടെയാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി സെപ്റ്റംബർ പതിമൂന്നിന് അറസ്റ്റ് ചെയ്തത്.

Related posts

മലപ്പുറം സ്വദേശി ഖമീസിൽ മരിച്ചു

Aswathi Kottiyoor

ക്രിമിനൽ കേസ് കൊടുത്ത് സർക്കാർ ജോലി ഇല്ലാതാക്കാൻ ശ്രമിച്ചു;സത്യഭാമക്കെതിരെ തുറന്നടിച്ച് രാമകൃഷ്ണന്‍

Aswathi Kottiyoor

ദാരുണം, അമ്മയ്ക്കൊപ്പം നടന്ന് സ്കൂളിലേക്ക് പോയ എൽകെജി വിദ്യാർത്ഥിയെ പന്നി ഇടിച്ചിട്ടു, പരിക്ക്

Aswathi Kottiyoor
WordPress Image Lightbox