23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കൊടുംചൂടിൽ സ്റ്റാൻഡിന് നടുവിൽ ഒറ്റപ്പെട്ട് പകച്ചുനിന്ന വയോധിക; സ്നേഹത്തിന്‍റെ കൈ നീട്ടി കെഎസ്ആർടിസി ഡ്രൈവർ
Uncategorized

കൊടുംചൂടിൽ സ്റ്റാൻഡിന് നടുവിൽ ഒറ്റപ്പെട്ട് പകച്ചുനിന്ന വയോധിക; സ്നേഹത്തിന്‍റെ കൈ നീട്ടി കെഎസ്ആർടിസി ഡ്രൈവർ

കൊടുംചൂടിൽ ഒറ്റപ്പെട്ടുപോയ വയോധികയയ്ക്ക് താങ്ങായി കെഎസ്ആർടിസി ഡ്രൈവര്‍. കെഎസ്ആര്‍ടിസി ചടയമംഗലം യൂണിറ്റിലെ ഡ്രൈവർ എസ്. സുരേഷ് കുമാറിന്‍റെ നന്മ നിറഞ്ഞ ഇടപെടലിന് കയ്യടിക്കുകയാണ് കേരളം. ആയുർ – അടൂർ ചെയിൻ സർവീസിന് ഇടയിൽ 17ന് ഉച്ചയ്ക്ക് മറ്റൊരു ബസിൽ എത്തി അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് നടുവിൽ കൊടും ചൂടിൽ ക്ഷീണിതയായി പകച്ചു നിൽക്കുകയായിരുന്നു വയോധികയായ യാത്രക്കാരി.

ഇത് ശ്രദ്ധയിൽപ്പെട്ട സുരേഷ് കുമാർ ഡ്യൂട്ടിയിലെ തിരക്കിനിടയിലും ബസിൽ നിന്നിറങ്ങി ഊന്നു വടിയുമായി നിന്ന യാത്രക്കാരിക്ക് ആവശ്യമായ സഹായം നൽകി സുരക്ഷിതമായി യാത്ര തുടരുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. പൊതുജനങ്ങളുമായി എപ്പോഴും നേരിട്ട് ഇടപെടേണ്ടിവരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഇത്തരത്തിൽ ആലംബഹീനരായ അനവധിപേരെ കണ്ടുമുട്ടുന്നുണ്ട്.

ഇങ്ങനെയുള്ള അവസരത്തിൽ പ്രത്യാശയുടെയും സഹായത്തിന്‍റെയും ദയയുടെയും മനുഷ്യത്വത്തിന്‍റെയും ഊന്നുവടിയാകാൻ കഴിയണമെന്ന് കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക പേജിൽ വന്ന കുറിപ്പിൽ പറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ അവസരോചിതമായി ഇടപെട്ട് പ്രവർത്തിച്ച ചടയമംഗലം യൂണിറ്റിലെ ഡ്രൈവർ എസ്. സുരേഷ് കുമാറിന് പോസ്റ്റിൽ അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്.

Related posts

കൊയിലാണ്ടിയില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ

Aswathi Kottiyoor

യുദ്ധവിരുദ്ധ റാലിയും ഫ്ളാഷ് മോണും ബിച്ചു തിരുമല, ലതാ മങ്കേഷ്ക്കർ അനുസ്മരണ ഗാനസദസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനങ്ങൾ; അന്ധാളിപ്പിൽ സിപിഎം

Aswathi Kottiyoor
WordPress Image Lightbox