27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഹരിപ്പാട് റോഡരികിൽ നിർത്തിയിട്ട ഇഷ്ടിക കയറ്റിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
Uncategorized

ഹരിപ്പാട് റോഡരികിൽ നിർത്തിയിട്ട ഇഷ്ടിക കയറ്റിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട് : റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ മത്സ്യത്തൊഴിലാളി യുവാവ് മരിച്ചു. ഒപ്പം ഉണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. ആറാട്ടുപുഴ മംഗലം അരുൺ ഭവനത്തിൽ വിശ്വൻ്റെ മകൻ അരുൺ (27) മരിച്ചത്. മംഗലം ഇടക്കാട്ടു പടീറ്റതിൽ സുധീറിന്റെ മകൻ ഷാരോണിനാണ് (27) നാണ് പരിക്കേറ്റത്.ഷാരോണിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെ തൃക്കുന്നപ്പുഴ -വലിയഴീക്കൽ റോഡിൽ പതിയാങ്കര പള്ളിമുക്കിനു തെക്കുവശത്ത് ആയിരുന്നു അപകടം. കുറിച്ചിക്കൽ അമ്മ വള്ളത്തിലെ തൊഴിലാളിയായ അരുൺ വള്ളത്തിലിരുന്ന കുടിവെള്ള കാനുമായി വീട്ടിലേക്കുവരുമ്പോൾ റോഡരികിൽ ഇൻഡിക്കേറ്റർ ഇല്ലാതെ നിർത്തിയിട്ടിരുന്ന ഇഷ്ടിക കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അരുൺ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്ക ൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടു വളപ്പിൽ സംസ്കരിച്ചു മാതാവ് : കുഞ്ഞു മോൾ. സഹോദരി: ആതിര.

Related posts

പാലക്കാട് തെരുവുനായയെ തല്ലിക്കൊന്ന സംഭവം; കേസെടുത്ത് പൊലീസ്

Aswathi Kottiyoor

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു

Aswathi Kottiyoor

ക്ഷേത്ര ഉത്സവത്തിനിടെ പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; സംഭവം കര്‍ണാടകയിൽ, 5 പേരുടെ നില ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox