25.9 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു
Uncategorized

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു


ദമ്മാം: വാര്‍ഷികാവധിക്കായി നാട്ടിലേക്ക് പോയ മലയാളി യുവാവ് നിര്യാതനായി. ദമ്മാമിലെ ഫുട്ബോള്‍ സംഘാടകനായ മുഹമ്മദ് ഷബീര്‍ (35) ആണ് അസുഖം മൂലം മരിച്ചത്. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികില്‍സയില്‍ തുടരവേയാണ്‌ മരണത്തിന്‌ കീഴടങ്ങിയത്.

മുഹമ്മദ് ഷബീര്‍ 10 വര്‍ഷത്തോളമായി ഇസാം കബ്ബാനി കമ്പനിയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബത്തോടൊപ്പം ദമ്മാമിലായിരുന്നു താമസം. പ്രമുഖ ഫുട്ബോള്‍ ക്ലബായ ദമ്മാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറര്‍ സ്ഥാനം വഹിക്കുകയായിരുന്നു. വഴിക്കടവ് പുന്നക്കല്‍ സ്വദേശി വല്‍പറമ്പന്‍ അബൂബക്കര്‍-ഷാഹിന ദമ്പതികളുടെ മകനാണ്. ഷഹാമയാണ്‌ ഭാര്യ. എല്‍.കെ.ജി വിദ്യാര്‍ത്ഥി മുഹമ്മദ് ഷെസിന്‍ മകനാണ്‌. ഷബീറിന്‌ ഒരു സഹോദരിയുണ്ട്. ഷബീറീന്‍റെ മരണത്തില്‍ ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ഡിഫ), മാഡ്രിഡ് എഫ്.സി, ഡിഫയിലെ മറ്റു ക്ലബുകള്‍ അനുശോചനം രേഖപ്പെടുത്തി.

Related posts

വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതില്‍ തകർന്നുവീണ് പ്രവാസിക്ക് ദാരുണ മരണം, നാലു പേർക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

വേനൽ മഴയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു! കേരളത്തിന് ആശ്വാസം ഉറപ്പ്, ഇന്നും നാളെയും മഴ തകർക്കും

Aswathi Kottiyoor

അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ തൊഴിൽ അവസരം; ആകർഷകമായ ശമ്പളം, സൗജന്യ വിസ, മെഡിക്കൽ ഇൻഷുറൻസ്

Aswathi Kottiyoor
WordPress Image Lightbox